വാതക ശ്മശാനം നാടിന് സമര്‍പ്പിച്ചു
പുന്നയൂര്‍ക്കുളം: പഞ്ചായത്ത് നിര്‍മിച്ച വാതക ശ്മശാനം 'നിദ്രാലയം' മന്ത്രി കെ.ടി.ജലീല്‍ നാടിന് സമര്‍പ്പിച്ചു.
അരകോടിയോള രൂപ ചെലവില്‍ ആധുനിക സജ്ജീകരണങ്ങളോടെ ആറ്റുപുറത്തെ പരൂരിലുള്ള പഞ്ചായത്ത് ശ്മശാനമാണ് നവീകരിച്ചത്.കെ.വി.അബ്ദുല്‍ഖാദര്‍ എം.എ.ല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ്, സി.പി.എം ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ്, ബിജെ.പി സംസ്ഥാന സമിതി അംഗം ദയാനന്ദന് മാമ്പുള്ളി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സോമരാജ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എം.എം സുനില്‍കുമാര്‍, പഞ്ചായത്തംഗം യു.എം.ഫാരിഖ് സംസാരിച്ചു.
ശ്മശാനത്തിനു വേണ്ടി ആദ്യകാലത്ത് പ്രവര്‍ത്തിച്ച ചെമ്പ്ര നാരായണനെ ആദരിച്ചു. ബോര്‍ഡ് യോഗത്തില്‍ ഉദ്ഘാടന സംബന്ധിച്ച് തീരുമാനമെടുക്കാതെ സി.പി.എം ഏകപക്ഷീയമായി പഞ്ചായത്ത് കാര്യങ്ങള്‍ നടത്തുന്നുവെന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങള്‍ ഉദ്ഘാടനമറിയുന്നുവെന്നാരോപിച്ചും യുഡി.എഫ് അംഗങ്ങള്‍ ചടങ്ങ് ബഹിഷ്ക്കരിച്ചതായി പഞ്ചായത്തംഗം എം.എം അലാവുദ്ധീന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."