കക്കൂസ് മാലിന്യം കുളത്തിലേക്ക് തള്ളുന്നു
ചാവക്കാട്: ടാങ്കര്‍ ലോറിയിലെ കക്കൂസ് മാലിന്യം കുളത്തിലേക്ക് തള്ളുന്നത് പതിവാകുന്നത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു.
പാലുവായ് മാമാബസാര്‍ പല്ലവി സ്‌റ്റോപ്പിന് സമീപത്തെ കുളത്തിലേക്കാണ് ടാങ്കറില്‍ നിറച്ച് കൊണ്ടുവന്ന കക്കൂസ് മാലിന്യം തള്ളുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വാഹനത്തില്‍ കൊണ്ടുവന്ന് ചാവക്കാട് പാവറട്ടി റോഡിലെ കുളത്തില്‍ തള്ളിയതെന്ന് കരുതുന്നു.
രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് രാവിലെ പരിസരവാസികള്‍ കുളത്തിനടുത്തെത്തിയപ്പോഴാണ് കക്കൂസ് മാലിന്യം കുളത്തിലെ വെള്ളത്തില്‍ കലര്‍ന്നുകിടക്കുന്നത് കണ്ടത്. ഇതിനു മുമ്പും പല തവണ രാത്രിയുടെ മറവില്‍ ഇവിടെ കക്കൂസ് മാലിന്യം തള്ളിയിട്ടുണ്ടെന്ന് പരിസരവാസികളായ എ. അബ്ദു, എന്‍.കെ.സുലൈമാന്‍, നിറം സാംസ്‌ക്കാരിക വേദി പ്രസിഡന്റ് ലിയാഖത്ത് ചാവക്കാട് എന്നിവര്‍ പറഞ്ഞു. ഇവരുടെ നേതൃത്വത്തില്‍ ചാവക്കാട് പൊലിസില്‍ നാട്ടുകാര്‍ പരാതി നല്‍കി. ജനവാസ മേഖലയായ ഈ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതിനാല്‍ പൊലിസിന്റെ രാത്രി പെട്രോളിങ് ഇവിടെ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പകര്‍ച്ചപ്പനി പോലെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന മഴക്കാലത്ത് വെള്ളത്തില്‍ കക്കൂസ് മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."