ഷമീറയും മക്കളും ഇനി 'തണലിന് ' കീഴില്‍
വാടാനപ്പള്ളി: കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന ഉമ്മക്കും മക്കള്‍ക്കും തണലിന്റെ തുണ. വലപ്പാട് ചന്തപ്പടിയില്‍ കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന ഷമീറയും മൂന്ന് മക്കള്‍ക്കും വലപ്പാട് പൊലിസ് കെയര്‍ പ്രവര്‍ത്തകര്‍ ഇടപ്പെട്ട് തൃശ്ശൂര്‍ തണല്‍ അനാഥ മന്ദിരത്തില്‍.
കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് തൃത്തല്ലൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികില്‍സ തേടിവന്ന ചാവക്കാട് സ്വദേശി ഷമീര്‍ കുഴഞ്ഞു വീണ് മരണപ്പെട്ടതിനെ തുടര്‍ന്ന് അനാഥരായ ഭാര്യ ഷമീറയും മക്കളായ മുഹമ്മദ് ജംഷീര്‍ (9) , ജഷീന (6) , ജസീല (3) ഷമീറിന്റെ സുഹൃത്ത് ലാലു ഇവരെ സംരക്ഷിക്കുകയും ഇവര്‍ വലപ്പാട് ചന്തപ്പടിയിലെ ഓഡിറ്റോറിയത്തിന്ന് കീഴില്‍ താമസിക്കുകയും.
സ്ഥിരം മദ്യപാനിയായ ലാലു ഇവരെ മര്‍ദിക്കുകയും പതിവായതോടെ യുവതിയുടെ മക്കള്‍ വലപ്പാട് പൊലിസില്‍ പരാതി പറയുകയും. തുടര്‍ന്ന് പൊലിസ് തൃശൂര്‍ കാളത്തോടുള്ള തണല്‍ അനാഥ അഗതിമന്ദിരം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാണ് യുവതിക്കും മക്കള്‍ക്കും അഭയത്തിന് വഴിയൊരുക്കിയത്. പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളുമായി വലപ്പാട് എസ്.ഐ.ഇ.ആര് ബൈജുവിന്റെ നേതൃത്വത്തില്‍ പൊലിസ് കെയര്‍ പ്രവര്‍ത്തകരായ ഷമീര്‍ ഇളേടത്ത് , ജാബിര്‍ തൃത്തല്ലൂര്‍ , വി.എന്‍.അനിത , മിജു തുടങ്ങിയവര്‍ കാളത്തോടുള്ള തണല്‍ അനാഥ മന്ദിരത്തിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."