HOME
DETAILS
MAL
നാട്ടുകാര്‍ക്ക് ദുരിതമായി ഉപേക്ഷിച്ച ജലനിധി പൈപ്പുകള്‍
backup
November 08 2018 | 03:11 AM
തരുവണ: പ്രവൃത്തി തുടങ്ങി നാലുവര്‍ഷമായിട്ടും ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം നല്‍കാത്ത കക്കടവ് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിയും നാട്ടുകാര്‍ക്ക് തിരിച്ചടിയാകുന്നു.
പൈപ്പ് സ്ഥാപിക്കാന്‍ എടുത്ത കുഴികള്‍ കൃത്യമായി മൂടാത്തതും പൈപ്പുകള്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചതുമാണ് നാട്ടുകാര്‍ക്ക് ദുരിതമാകുന്നത്.
തരുവണ ടൗണില്‍ ബസ് വെയ്റ്റിങ് ഷെഡിന് മുന്നില്‍ യാത്രക്കാര്‍ക്ക് വെയ്റ്റിങ് ഷെഡിലേക്ക് കയറാന്‍ കഴിയാത്ത തരത്തിലാണ് പൈപ്പുകള്‍ ഉപേക്ഷിച്ചിരിക്കുന്നത്.
കൂടാതെ പൈപ്പ് സ്ഥാപിക്കാന്‍ കുഴിയെടുത്തത് കൃത്യമായി മൂടാതെ മണ്ണ് കൂട്ടിയിട്ട നിലയിലാണ്.
ഇത് വ്യാപാരികള്‍ക്കും ദുരിതമാകുകയാണ്. പൈപ്പുകള്‍ നീക്കം ചെയ്യാനും മണ്‍കൂനകള്‍ ഒഴിവാക്കി കുഴി കൃത്യമായി മൂടാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."