നോമ്പ്തുറയും അത്താഴവും ഒരുക്കി സി.എച്ച് യൂത്ത് സെന്റര്‍
പട്ടാമ്പി: താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടുനില്‍പ്പുകാര്‍ക്കും പട്ടാമ്പി സി.എച്ച് യൂത്ത് സെന്റര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പതിവ് തെറ്റിക്കാതെ നോമ്പുതുറയും അത്താഴവും ഒരുക്കി. നോമ്പ് ഒന്ന് മുതല്‍ തുടക്കം കുറിച്ച സദ്പ്രവര്‍ത്തനത്തില്‍ പങ്കാളികളായി പ്രവര്‍ത്തകര്‍ ഭക്ഷണാെതികളുമായി എത്തുന്നത്. റമദാന്‍ അവസാനം വരെ തുടരുന്ന പ്രവര്‍ത്തനമായതിനാല്‍ രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും ഇത് ഏറെ ആശ്വാസം പകരുന്നു. നിത്യരോഗികളാല്‍ ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് മുന്നില്‍ പെരുന്നാളിനും ഭക്ഷണവിതരണം നടത്താറുണ്ട്.
കഴിഞ്ഞ റമദാനിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയിരുന്നു. പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരായ നിരവധി വളണ്ടിയര്‍മാരും സെന്ററിനുണ്ട്. സി.എ സാജിത്, എം.കെ മുഷ്താഖ്, കെ.എം.എ ജലീല്‍, സി.എ റാസി, വി.കെ സൈനുദ്ധീന്‍, സൈതലവി വടക്കേതില്‍, യു.കെ ഷറഫുദ്ദീന്‍, ഉമര്‍ ഫാറൂഖ്, ഹനീഫ പറക്കാട് നോമ്പ്തുറക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."