കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയിലുമായി മയക്കുമരുന്ന് സംഘം പിടിയില്‍
തിരുവനന്തപുരം: കോടികള്‍ വിലവരുന്ന 10 കിലോ ഹാഷിഷ് ഓയിലുമായി മയക്കുമരുന്ന് കടത്തുസംഘം സിറ്റി ഷാഡോ പൊലിസിന്റെ പിടിയിലായി. ഇടുക്കി രാജാക്കാട് സ്വദേശികളായ സണ്ണി (39) സൈബു തങ്കച്ചന് (27) എന്നിവരാണ് പിടിയിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലവരുമെന്നാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് വന്‍തോതില്‍ ഹാഷിഷ് ഉള്‍പ്പടെയുള്ള കഞ്ചാവില്‍ നിന്നും ഉല്പാദിപ്പിക്കുന്ന മയക്കുമരുന്നുകളും സിന്തറ്റിക് ലഹരി പദാര്‍ഥങ്ങളും കയറ്റി അയയ്ക്കുന്നതായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രൂപികരിച്ച ഷാഡോ ടിം ആണ് ഇവരെ പിടികൂടിയത്. മാസങ്ങള്‍ക്ക് മുന്‍പ് പതിനേഴ് കിലേയോളം ഹാഷിഷ്മായി മൂന്ന് മാലി സ്വദേശികളെയും ഒരു കിലോ മൊറ്റോ ക്വലോണ് എന്ന സിന്തറ്റിക്ക് മയക്കുമരുന്നുമായി മൂന്ന് വര്‍ക്കല സ്വദേശികളെയും പിടികൂടിയിരുന്നു.
പിടിയിലായ സണ്ണി ശാന്തന്‍പാറ പോലിസ് സ്റ്റേഷന് പരിധിയില്‍ നാടന്‍ തോക്ക് കൊണ്ട് ഒരാളെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയും രാജാക്കാട് വനമേഖലയില്‍ മാസങ്ങളോളം താമസിച്ച് കഞ്ചാവ് നട്ട് വളര്‍ത്തി കച്ചവടം നടത്തി വരുന്ന ആളുമാണ് . ഒന്നാന്തരം പതിനഞ്ച് മുതല്‍ ഇരുപത് കിലയോളം കഞ്ചാവ് സംസ്ക്കരിച്ചാണ് ഒരു കിലോ ഹെറേയിന് ഉത്പാദിപ്പിക്കുന്നത്. സൈബു തങ്കച്ചെന്റ കാറില്‍ ഹാഷിഷുമായി തിരുവനന്തപുരത്ത് വന്ന ഇവരെ സഹാസികമായാണ് ഷാഡോ ടിം പിടികൂടിയത്.
തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ പി പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം ഡി.സി.പി ആദിത്യയുടെ മേല്‍നോട്ടത്തില്‍ കണ്‍േട്രാള്‍ റൂം എ.സി.പി വി.സുരേഷ് കുമാര്‍, പേരൂര്‍ക്കട സി.ഐ.സ്റ്റുവര്‍ട്ട് കീലര്‍, എസ് ഐ.പ്രമോജ്, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ എ.എസ്.ഐ ലഞ്ചു ലാല്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം ആണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."