HOME
DETAILS

കൂസാതെ ജോളി; ഒടുവില്‍ ശാസ്ത്രീയ അന്വേഷണത്തിനുമുന്നില്‍ പതറി

  
backup
October 05 2019 | 18:10 PM

murder-koodathayi2545651

 

വടകര: കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജോളി തോമസ്. പൊലിസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും കൂസാതെയായിരുന്നു മറുപടി. എന്നാല്‍ അന്വേഷണം മുന്നോട്ടുപോയപ്പോള്‍ ഇവരെകുറിച്ചുള്ള എല്ലാ കാര്യങ്ങളും പൊലിസിന് ലഭിച്ചു.
തുടര്‍ന്ന് മൊഴിയിലുള്ള വൈരുധ്യങ്ങളും ശാസ്ത്രീയമായ ചോദ്യങ്ങളുമായപ്പോള്‍ ജോളിക്ക് പിടിച്ചുനില്‍ക്കാനായില്ല.
ചില സന്ദര്‍ഭങ്ങളില്‍ പൊലിസിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഇവര്‍ പതറുകയും കരയുകയും ചെയ്തു. എന്നാല്‍ എല്ലാ കൊലപാതകങ്ങളും താന്‍ തന്നെയാണ് ചെയ്തതെന്ന് കുറ്റസമ്മതവും നടത്തി.
ഒരു പ്രത്യേക മാനസികാവസ്ഥയാണ് ജോളിക്കെന്ന് പൊലിസ് സാക്ഷ്യപ്പെടുത്തുന്നു. കേരള പൊലിസിന്റെ ചരിത്രത്തില്‍ സൂക്ഷിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പഠിക്കാനുമുള്ള കേസാണിതെന്ന് പൊലിസ് പറഞ്ഞു.
ആദ്യം അന്നമ്മ തോമസിനെ കൊന്നത് പിടിക്കപ്പെടാത്തതാണ് തുടര്‍ന്നുള്ള അഞ്ച് അരുംകൊലകളിലേക്കും നയിച്ചത്.
വഴിവിട്ട ബന്ധങ്ങളും ആര്‍ഭാട ജീവിതവും ഹരമാക്കിയ വ്യക്തിയായിരുന്നു ജോളി തോമസ്. നാട്ടില്‍ എല്ലാവരോടും എന്‍.ഐ.ടിയിലെ ലക്ചററാണെന്നാണ് ഇവര്‍ പറഞ്ഞത്.
ഭര്‍ത്താവിനു മാത്രമെ ശരിയായ വിവരം അറിയാമായിരുന്നുള്ളു. ജോളി പറയുന്നതെല്ലാം വേദവാക്യമാക്കിയ ആളായിരുന്നു ഭര്‍ത്താവ്.
എന്നാല്‍ ഒടുവില്‍ മറ്റൊരു ബന്ധത്തിനു വേണ്ടി ഭര്‍ത്താവിനെയും കൊലപ്പെടുത്തി.
പൊലിസ് കസ്റ്റഡിയിലായശേഷം ചോദ്യങ്ങള്‍ക്ക് പലതിനും ജോളി ഉത്തരം നല്‍കിയില്ല.
എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ഈ കേസിന്റെ എല്ലാ വിവരങ്ങളും നാട്ടുകാരില്‍നിന്നും ബന്ധുക്കളില്‍നിന്നും ലഭിച്ച വിവരങ്ങളും വച്ച് ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ എല്ലാ വിവരങ്ങളും പറയുകയായിരുന്നു. തനിക്കെതിരേ വരുന്ന എല്ലാറ്റിനോടും പക വച്ചുപുലര്‍ത്തിയിരുന്ന ആളാണ് ജോളി. അന്നമ്മ തോമസിന്റെ സഹോദരന്‍ എം.എം മാത്യുവിന്റെ കൊലപാതകം അത്തരം പകയില്‍നിന്ന് മാത്രമുള്ളതാണ്.
ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിനു നിര്‍ബന്ധം പിടിക്കുകയും ചെയ്ത കുറ്റത്തിനാണ് മാത്യുവിനെ ഇല്ലാതാക്കിയത്.
കുടുംബത്തില്‍തന്നെ ഇപ്പോഴും പലരോടും വിദ്വേഷം സൂക്ഷിക്കുന്നുണ്ട് ജോളി. ഇതുതന്നെയാണ് ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞത്.
നാടിനെ നടുക്കിയ എന്നാല്‍ ആരും അറിയാതെ പോകുമായിരുന്ന അരുംകൊലപാതകം പുറത്തുകൊണ്ടുവന്നതില്‍ കേരള പൊലിസിന് അഭിമാനിക്കാം.
കൂടാതെ ഇനിയും ഈ കേസുകളില്‍ പങ്കുള്ള, സംശയത്തിന്റെ മുന നീളുന്ന പലരുമുണ്ട് എന്നും പൊലിസ് വ്യക്തമാക്കുന്നു. അഞ്ച് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാ ഫലവും ലഭിക്കുന്നതോടെ കൂടുതല്‍ ചിത്രം വ്യക്തമാകും.
അന്വേഷണ സംഘത്തില്‍ റൂറല്‍ എസ്.പി കെ.ജി സൈമണ്‍, അഡീഷനല്‍ എസ്.പി ടി.കെ സുബ്രമണ്യന്‍, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ഹരിദാസന്‍, എസ്.ഐ ജീവന്‍ ജോര്‍ജ്, എ.എസ്.ഐ രവി, പി. പത്മകുമാര്‍, യൂസഫ്, മോഹനകൃഷ്ണന്‍, ശ്യാം, ശിവദാസന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

ആ ക്രൂരമരണങ്ങള്‍ ഇങ്ങനെ

അന്നമ്മ തോമസ് (57)
(2002 ഓഗസ്റ്റ് 22)

കുടുംബത്തില്‍ ആദ്യം മരിക്കുന്നത് അധ്യാപികയായി വിരമിച്ച അന്നമ്മ തോമസാണ്. വിരമിച്ച ശേഷം വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു അന്നമ്മ. രാവിലെ ആട്ടിന്‍സൂപ്പ് കഴിച്ചതിനു പിന്നാലെ ഛര്‍ദിച്ചുകൊണ്ട് കുഴഞ്ഞുവീഴുന്നു. വായില്‍നിന്ന് നുരയും പതയും വരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പേ മരിച്ചു. എന്നാല്‍ മരണത്തില്‍ ആര്‍ക്കും സംശയം തോന്നിയില്ല.

ടോം തോമസ് പൊന്നാമറ്റം (66)
(2008 ഓഗസ്റ്റ് 26)
അന്നമ്മ മരിച്ച് ആറുവര്‍ഷത്തിനു ശേഷമാണ് ഭര്‍ത്താവ് ടോം തോമസ് പൊന്നാമറ്റം മരിക്കുന്നത്. വൈകിട്ട് ആറോടെ പുരയിടത്തിലെ കൃഷിപ്പണികള്‍ കഴിഞ്ഞു ടോം തോമസ് വീട്ടിലെത്തി. ജോലിക്കാരനോടു കപ്പ പറിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. കപ്പ പറിച്ചു നല്‍കിയ ശേഷം ജോലിക്കാരന്‍ മടങ്ങി. രാത്രി 7.30ന് കപ്പപ്പുഴുക്ക് കഴിച്ചതിനു ശേഷം ടോം തോമസ് ഛര്‍ദിച്ചുകൊണ്ടു കുഴഞ്ഞുവീഴുകയായിരുന്നു.
മകന്‍ റോയ് തോമസിന്റെ ഭാര്യ ജോളി മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവര്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടി. ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍ നിലത്തു വീണു കിടക്കുന്ന ടോം തോമസിനെ. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.

റോയ് തോമസ് (40)
(2011 സെപ്റ്റംബര്‍ 30)

ടോം തോമസിന്റെയും അന്നമ്മയുടെയും മകന്‍. രാത്രി പുറത്തുപോയി വന്നതിനു ശേഷം ഭക്ഷണം കഴിച്ച ഉടന്‍ ശുചിമുറിയിലേക്കു പോയ റോയ് ഇവിടെവച്ചു ഛര്‍ദിച്ചുകൊണ്ടു കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ ജോളിയും മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. അയല്‍വാസികളെത്തി ശുചിമുറിയുടെ വാതില്‍ പൊളിച്ച് റോയിയെ പുറത്തെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ശരീരത്തില്‍ സയനൈഡിന്റെ അംശം ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.


എം.എം മാത്യു മഞ്ചാടിയില്‍ (68)
(2014 ഫെബ്രുവരി 24 )

മരിച്ച അന്നമ്മയുടെ സഹോദരനായ മാത്യു ബി.എസ്.എഫില്‍നിന്ന് വിരമിച്ച് വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരിയുടെ മകന്‍ റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചതു മാത്യുവായിരുന്നു. കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതിലും മാത്യു സംശയം പ്രകടിപ്പിച്ചിച്ചിരുന്നു. മാത്യുവിന്റെ മൂന്ന് പെണ്‍മക്കളും വിവാഹിതരായി ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പമാണു താമസം. ഒരാള്‍ ചെന്നൈയിലും രണ്ടുപേര്‍ വിദേശത്തും. സംഭവ ദിവസം മാത്യുവിന്റെ ഭാര്യ ബന്ധുവിന്റെ വിവാഹത്തിനു ഇടുക്കിയില്‍ പോയതിനാല്‍ മാത്യു തനിച്ചായിരുന്നു വീട്ടില്‍. വൈകിട്ട് 3.30ന് മാത്യു വീട്ടില്‍ കുഴഞ്ഞുവീണു. റോയ് തോമസിന്റെ ഭാര്യ ജോളി വിവരമറിയിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോള്‍ വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍ നിലത്തുവീണ് കിടക്കുന്ന മാത്യുവിനെയാണ് കണ്ടത്. ആശുപത്രിയിലെത്തിക്കും മുന്‍പേ മരിച്ചു.

ആല്‍ഫൈന്‍ ഷാജു (2)
(2014 മെയ് 3)

മാത്യു മഞ്ചാടിയില്‍ മരിച്ചതിന്റെ ഉടനെ തന്നെയാണ് ആല്‍ഫൈന്‍ ഷാജുവും ദാരുണമായി മരിക്കുന്നത്. തുടര്‍ മരണങ്ങളില്‍ രണ്ടാമത് മരിച്ച ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജു സ്‌കറിയയുടെ മകളാണ് ആല്‍ഫൈന്‍. സഹോദരന്റെ ആദ്യകുര്‍ബാന ദിവസം രാവിലെ ഇറച്ചിക്കറിയില്‍ മുക്കിയ ബ്രഡ് കഴിച്ചിരുന്നു. ഇതിനു പിന്നാലെ കണ്ണുകള്‍ പുറത്തേക്കുന്തി ബോധരഹിതയായി. മൂന്നു ദിവസം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞതിനു ശേഷം മരണം.

സിലി സെബാസ്റ്റ്യന്‍
(2016 ജനുവരി 11 )

മരിച്ച ആല്‍ഫൈനിന്റെ അമ്മയാണ് സിലി സെബാസ്റ്റ്യന്‍. (മരിച്ച ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജു സ്‌കറിയയുടെ ഭാര്യ). ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ജോളിക്കൊപ്പമാണു സിലി സംഭവദിവസം താമരശേരിയിലെത്തിയത്. വിവാഹസല്‍ക്കാരം അവസാനിച്ചതിനു ശേഷം ഇരുവരും താമരശേരി ടൗണിലെത്തി. ഈ സമയം സിലിയുടെ ഭര്‍ത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കാനായി ഇവര്‍ മൂന്നുപേരും മക്കളും കൂടി പോയി. ഡോക്ടറെ കാണാനായി ഷാജു അകത്തു കയറിയപ്പോള്‍ സിലിയും ജോളിയും പുറത്തു വരാന്തയില്‍ കാത്തിരുന്നു. ഇവിടെ വച്ചു സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീണു. ഒരു വര്‍ഷത്തിനു ശേഷം 2017 ഫെബ്രുവരി ആറിന് സിലിയുടെ ഭര്‍ത്താവ് ഷാജുവും റോയ് തോമസിന്റെ ഭാര്യ ജോളിയും പുനര്‍വിവാഹിതരായി.

ജീവിതം
ജോളിയാക്കാന്‍
കൊടുംക്രിമിനലായി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലേക്ക് ജോളിയെ എത്തിച്ചത് വഴിവിട്ട ജീവിതം. ജോളിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തതോടെ ചുരുളഴിയുന്നത് സ്വത്തിനും പണത്തിനും വേണ്ടി ആദ്യ ഭര്‍ത്താവിനെയും ബന്ധുക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സ്ത്രീയുടെ ക്രൂരകൃത്യങ്ങളാണ്. പേരിനെ സൂചിപ്പിക്കുന്നതായിരുന്നു ജോളിയുടെ ജീവിതവും. ആഡംബരവും സ്വത്തിനോടുള്ള അമിതമായ ആഗ്രഹവുമാണ് ജോളിയെ കൂട്ടക്കൊലപാതകത്തിലേക്ക് എത്തിച്ചത്.
കേസിന്റെ തുടക്കം ടോം തോമസിന്റെ കുടുംബ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിലൂടെയാണ്.
ടോം തോമസിന്റെ പേരില്‍ കൂടത്തായി മണിമുണ്ടയിലുള്ള രണ്ട് ഏക്കര്‍ സ്ഥലം വില്‍പ്പന നടത്തിച്ച് ജോളി പണം സ്വന്തമാക്കിയിരുന്നു.
ടോം തോമസിന്റെ മരണത്തിന് മുന്‍പ് ഈ സ്വത്തുക്കള്‍ ജോളിക്ക് നല്‍കണമെന്ന വ്യാജ ഒസ്യത്ത് നിര്‍മിച്ചായിരുന്നു ഇത്. കുടുംബവുമായി ഒരു പരിചയവുമില്ലാത്ത ചൂലൂര്‍ സ്വദേശികളായ രണ്ടുപേരാണ് ഈ ഒസ്യത്തില്‍ ഒപ്പുവച്ചിരുന്നത്. ഇത് കേസായതോടെ നിയമാനുസൃതം വീതംവയ്ക്കാന്‍ സ്വത്ത് കൈക്കലാക്കിയവര്‍ തയാറാവുകയായിരുന്നു. ടോം തോമസിന്റെ മരണത്തോടെ വീടിന്റെ ആധാരമടക്കം മറ്റു രേഖകളടങ്ങിയ ഡയറിയും ഫയലുകളും കാണാതെയുമായി. ഇതാണ് അമേരിക്കയിലുള്ള മകന്‍ റോജോയെ സംശയത്തിലേക്കെത്തിച്ചത്. റോയിയുടെ മരണത്തോടെ സഹോദര പുത്രനായ ഷാജുവിനെ ജോളി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഷാജുവിനും പ്രത്യേക ഇടപെടലുകള്‍ നടത്താനുള്ള സാഹചര്യങ്ങള്‍ ജോളി നല്‍കിയിരുന്നില്ല. ഇതും ജോളിക്ക് സഹായകമായി.
ഒരേ രീതിയിലുള്ള മരണങ്ങളാണ് കുടുംബത്തിലെ ആറുപേര്‍ക്കും സംഭവിച്ചത്. ആര്‍ക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. 2002 മുതല്‍ ആരംഭിച്ച കൊലപാതക പരമ്പര 2014വരെ നീണ്ടു. ഒരിക്കല്‍ പോലും ജോളിക്ക് പശ്ചാത്താപമുണ്ടായില്ല. ഒരു പക്ഷെ ആ കുടുംബത്തില്‍ ശേഷിക്കുന്നവരും സമാന രീതിയില്‍ കൊല്ലപ്പെട്ടേക്കുമായിരുന്നു. ഒരു കൊടും ക്രിമിനലിന്റെ ക്രൂരകൃത്യം കുടുംബിനിക്കെങ്ങിനെ നടത്താന്‍ കഴിയുമെന്ന അന്താളിപ്പിലാണ് കേരളം.
ജോളിയുടെ ഭര്‍ത്താവ് റോയിക്ക് പ്രത്യേകം ജോലിയില്ലായിരുന്നു. ഇതോടെ വീട്ടുകാര്യങ്ങള്‍ ജോളിയുടെ നിയന്ത്രണത്തിലായി.
ഈ അവസരം മുതലെടുത്താണ് ജോളി കുടുംബ സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ഇതോടെയാണ് കൊലപാതക പരമ്പരയിലേക്കുള്ള നീക്കങ്ങളാരംഭിക്കുന്നത്. മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ പൊന്നാമറ്റം കുടുംബത്തില്‍ നടന്നിരുന്നില്ലെന്ന് അയല്‍വാസികള്‍ വ്യക്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago