തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കണം: ഹമീദലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: ഖുര്‍ആനിക വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇസ്‌ലാം ഭീകരമതമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാപകമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച 15-ാമത് റമദാന്‍ പ്രഭാഷണത്തിന്റെ മൂന്നാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിനെക്കുറിച്ച് സമൂഹത്തില്‍ ഭീതിജനിപ്പിക്കാന്‍ ബോധപൂര്‍വകമായ ശ്രമം നടത്തുന്നവര്‍ക്ക് ചില അജന്‍ഡകളുണ്ട്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവര്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനുള്ള ഹൃദയവിശാലത കാണിക്കണം. അതിനു വേണ്ടി സമയം ചെലവഴിക്കുന്നവര്‍ക്ക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ് ഇസ്‌ലാമെന്ന് കണ്ടെത്താനാവുമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ 'ദജ്ജാലിന്റെ ആഗമനം ആസന്നമായോ' വിഷയത്തില്‍ പ്രഭാഷണം നടത്തി. എ.പി.പി തങ്ങള്‍ കാപ്പാട് പ്രാര്‍ഥന നടത്തി. 'വാഴ്ത്താം പ്രപഞ്ചനാഥനെ' പ്രഭാഷണ വി.സി.ഡി ഹമീദലി തങ്ങള്‍ എന്‍.എം ശംസുദ്ദീന്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. മലയമ്മ അബൂബക്കര്‍ ഫൈസി ആമുഖപ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ, ഒ.പി അഷ്‌റഫ്, പി.വി ഷാഹുല്‍ ഹമീദ്, ആര്‍.വി സലീം, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, സി.എ ശുക്കൂര്‍ മാസ്റ്റര്‍ സംബന്ധിച്ചു.
സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ.പി കോയ സ്വാഗതവും സെയ്ത് ഇബ്‌റാഹിം കാരപ്പറമ്പ് നന്ദിയും പറഞ്ഞു. ഇന്ന് എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."