മരട്: ഫഌറ്റ് നിര്‍മാതാക്കളുടെ ഓഫിസുകളില്‍ റെയ്ഡ്
കൊച്ചി: മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ഓഫിസുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ആല്‍ഫ വെഞ്ചേഴ്‌സിന്റെ കൊച്ചിയിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സുപ്രിംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് നടപടി.
അതേസമയം, മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് ഒരുവിധ നാശനഷ്ടവും ഉണ്ടാകില്ലെന്ന് കെട്ടിടം പൊളിക്കുന്ന കമ്പനി വ്യക്തമാക്കി. സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചാല്‍ മതി. ഫ്‌ളാറ്റുകള്‍ തകരുമ്പോള്‍ ഉയരുന്ന പൊടിപടലങ്ങളില്‍ 80 ശതമാനവും സാങ്കേതികവിദ്യയിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
2020 ജനുവരി ഒന്‍പതിന് മുന്‍പായി
ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കും
കൊച്ചി: താമസക്കാര്‍ ഒഴിഞ്ഞുപോയതോടെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം.
2020 ജനുവരി ഒന്‍പതിന് മുന്‍പായി മുഴുവന്‍ ഫ്‌ളാറ്റുകളും പൊളിച്ചുനീക്കുമെന്ന് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. പൊളിച്ചുമാറ്റുന്നത് ബുദ്ധിമുട്ടായതിനാല്‍ നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെയാകും ഫാളാറ്റുകള്‍ തകര്‍ക്കുക.നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിന് രണ്ട് കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ആറ് മണിക്കൂര്‍ നേരം ചുറ്റുവട്ടത്തുള്ളവരെയെല്ലാം ഒഴിപ്പിക്കും. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച വിശദമായ പദ്ധതിയും മുന്‍കരുതല്‍ നടപടികളും അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് കമ്പനികള്‍ ജില്ലാ ഭരണകൂടത്തിന് വൈകാതെ സമര്‍പ്പിക്കും. ഇതിനുശേഷം മാത്രമായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാറില്‍ സര്‍ക്കാര്‍ ഒപ്പിടുക.
ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ജോലിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. അതിനാല്‍ ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ നഷ്ടപരിഹാരം ലഭിക്കും. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഫ്‌ളാറ്റുകളുടെ ബേസ്‌മെന്റ് ഏരിയയില്‍ സ്‌ഫോടനം നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."