HOME
DETAILS
MAL
അവശനിലയിലായ വയോധികനെ വൃദ്ധസദനത്തിലെത്തിച്ചു
backup
June 18 2017 | 22:06 PM
ഉരുവച്ചാല്‍: ആരോരുമില്ലാതെ കടവരാന്തയില്‍ കഴിഞ്ഞ കുഞ്ഞിരാമന്(75)നെ അനാഥാലയത്തില്‍ എത്തിച്ചു. കുഞ്ഞിരാമന്റെ ദയനീയാവസ്ഥയെ കുറിച്ചു വാര്‍ത്ത ശ്രദ്ധയില്‍ പെട്ട മട്ടന്നൂര്‍ മിനി സ്പോര്‍ട്സ് ക്ലബ്ബ് അമ്മ പാലിയേറ്റിവ് പ്രവര്ത്തകകാണ് സഹായം ചെയ്തുനല്‍കിയത്. ഭാര്യയും രണ്ട് പെണ്മക്കളും ഉണ്ടെങ്കിലും അവര്‍ എവിടെയാണ് താമസമെന്ന് കുഞ്ഞിരാമനു അറിയില്ല. തെങ്ങ് കയറ്റതൊഴിലാളിയായ കുഞ്ഞിരാമന് ജോലി ചെയ്യുന്ന അവസരത്തില്‍ പഴശ്ശിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ തനിച്ചായിരുന്നു താമസം. അമ്മ പാലിയെറ്റീവ് പ്രവര്‍ത്തകരായ എം. പ്രകാശന്, പ്രജിത്ത്, ഉരുവച്ചാല്‍ വാര്‍ഡ് കൗണ്‍സിലര്‍ എ.കെ സുരേഷ് കുമാര്‍, അനില്‍ കുമാര്‍, വിജീഷ് എന്നിവര്‍ ചേര്‍ന്നാണ് അനാഥാലയത്തില്‍ എത്തിച്ചത്. മട്ടന്നൂര്‍ ജനമൈത്രി പൊലിസിന്റെ സേവനവും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."