അനര്‍ഹര്‍ക്ക് പിടിവീഴും....മുന്‍ഗണനാ റേഷന്‍കാര്‍ഡ് അനര്‍ഹമായി ഉപയോഗിച്ചവര്‍ക്ക് 58.96 ലക്ഷം പിഴ
തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചു റേഷന്‍ സാധനങ്ങള്‍ വാങ്ങിയവരില്‍ നിന്നു പിഴയായി ഓഗസ്റ്റ് 31 വരെ 58.96 ലക്ഷം രൂപ ഈടാക്കി. സിവില്‍ സപ്ലൈസ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹരെ കണ്ടെത്തിയത്.
ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേരളത്തില്‍ 1,54,80,040 പേരാണു മുന്‍ഗണന പട്ടികയിലുണ്ടാകേണ്ടത്. എന്നാല്‍, ധാരാളം പേര് അനര്‍ഹമായി പട്ടികയില്‍ കടന്നുകൂടിയിരുന്നു.
അനര്‍ഹരെ പൊതുവിഭാഗത്തിലേയ്ക്കു മാറ്റുന്ന നടപടി തുടര്‍ന്നു വരികയാണ്. നാലു ലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ആ ഒഴിവിലേയ്ക്കു അര്‍ഹരായവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളില്‍ തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത 59,038 കുടുംബങ്ങളുണ്ടെന്നു കണ്ടെത്തി. ഈ കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കി അദാലത്ത് വഴി പുതിയ അര്‍ഹരെ കണ്ടെത്തി ഉള്‍പ്പെടുത്തും.
ഒഴിവാക്കപ്പെടുന്നവരില്‍ അര്‍ഹരുണ്ടെങ്കില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."