HOME
DETAILS
MAL
പിന്നില്‍ കൂടുതലാളുകള്‍ ? രാഷ്ട്രീയ നേതാവും, ക്രിമിനല്‍ അഭിഭാഷകനും റവന്യൂ ഉദ്യോഗസ്ഥരുമടക്കം നിരീക്ഷണത്തില്‍
backup
October 06 2019 | 10:10 AM
കൂടത്തായി; കൂടത്തായിയില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ കൂടുതലാളുകള്‍ ഉണ്ടെന്ന പ്രതി ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിച്ചു. രാഷ്ട്രീയ നേതാവും, രണ്ട് ക്രമിനല്‍ അഭിഭാഷകരും റവന്യൂ ഉദ്യോഗസ്ഥരുമടക്കം 11 ആളുകളെയും നിരീക്ഷണത്തിലാണ്. ജോളി വ്യജ വില്‍പത്രം ഉണ്ടാക്കിയത് ഇവരുടെ സഹായത്തോടെയാണെന്നാണ് സുചന. സ്വത്ത് തട്ടിയെടുക്കാന്‍ ഇവരുടെ ഇടപെടലുകള്‍ നിര്‍ണായകമാണെന്നാണ് കരുതപ്പെടുന്നത്.
ഒരു ലക്ഷം രൂപയുടെ ചെക്ക് ജോളിക്ക് ഒരു രാഷ്ട്രീയ നേതാവ് നല്‍കിയതിന്റെ തെളിവും കണ്ടെടുത്തിട്ടുണ്ട്. ഇതടക്കം ജോളി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നതായായിരുന്നു സൂചന. ഈ പണത്തിന്റെ സ്രോതസ്സുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൊലിസ് പഴയ സ്വത്ത് കേസ് തള്ളി കളഞ്ഞതും ഇപ്പേള്‍ ദുരൂഹമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."