മാടായിക്കാവിലെ വള്ളിക്കെട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു
പഴയങ്ങാടി. ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലും പരിസരങ്ങളിലും തളളിയപ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ജനകീയ കൂട്ടായ്മയില്‍ നീക്കിതുടങ്ങി.
പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മദ്യകുപ്പികളും മാടായിക്കാവിനരികിലെ വളളിക്കെട്ടിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ രീതിയില്‍ തളളിയത് കാരണമാണ്.മാടായിക്കാവ് ക്ഷേത്ര നവീകരണ സമിതിയുടെ നേതൃത്തില്‍ മാടായി ബോയ്‌സ്,ഗേള്‍സ്, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും ,കുടുംബശ്രിഅംഗങ്ങള്‍,വിവിധക്ലബ്ബുകള്‍ എന്നീ കൂട്ടായ്മയിലാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്.
ഇന്നലെ രാവിലെ എട്ടിന് തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ ചാക്ക് കണക്കിന് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക്ക് കുപ്പികളും മദ്യകുപ്പികളും ഇതില്‍ പെടും. പ്രവര്‍ത്തനം ടി.വി.രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടിവ് ഓഫിസര്‍ പി.രാജേഷ്,ക്ഷേത്രം മനേജര്‍ എന്‍.നാരായണ പിടാരര്‍. നവീകരണ സമിതി ജനറല്‍ സെക്രട്ടറി കെ.വി.എന്‍.ബൈജു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."