വാരിയെല്ല് തകര്‍ന്ന ഇതര സംസ്ഥാന തൊഴിലാളി ബന്ധുക്കള്‍ക്കായി കാത്തിരിക്കുന്നു
പൊന്നാനി: വാരിയെല്ല് തകര്‍ന്ന ഇതര സംസ്ഥാന തൊഴിലാളി ബന്ധുക്കള്‍ക്കായി കാത്തിരിക്കുന്നു.പൊന്നാനി താലൂക്കാശുപത്രിയില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ തണലില്‍ കഴിയുകയാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ജയന്ത സെന്‍.പൊന്നാനിയിലെ ബോട്ട് ജീവനക്കാരനായ പശ്ചിമ ബംഗാല്‍ ദക്ഷിന് പാര്ഗ നാസ് ഹരിപുര്‍ ജെലെ പാറ സ്വദേശി ജയന്തസെന്നാണ് ആഴ്ചകളായി വേദന കടിച്ചമര്‍ത്തി പൊന്നാനി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ മാസം 24 നാണ് ബോട്ടില്‍ നിന്നും വീണ് വാരിയെല്ലിന് ക്ഷതം സംഭവിച്ചത്.തുടര്‍ന്ന് പൊന്നാനിയിലെ സാമൂഹ്യ പ്രവര്‍ത്തകനായ എസ്.കെ.മുസ്തഫയുടെ നേതൃത്വത്തില്‍ പൊന്നാനി താലൂക്കാശുപത്രിയിലെ സര്ജന് ഡോ. സഫാഫിനെറെ കീഴില്‍ ചികിത്സയിലായിരുന്നു.ഇതിനിടെ പൊട്ടിയ വാരിയെല്ലിന്റെ ശസ്ത്രക്രിയക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഓപ്പറേഷന് കഴിഞ്ഞതിനെത്തുടര്‍ന്ന് ഇയാളെ വീണ്ടും പൊന്നാനി താലൂക്കാശുപത്രിയിലേക്ക് തന്നെ തിരികെയെത്തിച്ചു. ബന്ധുക്കളുടേതെന്ന് പറഞ്ഞ് ജയന്ത സെന്‍ നല്കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചെങ്കിലും ഇയാളെ തങ്ങള്‍ക്ക് പരിചയമില്ലെന്നാണ് ലഭിച്ച മറുപടി. ഇതോടെ ബന്ധുക്കളെത്താത്തതിനാല്‍ കുഴഞ്ഞിരിക്കുകയാണ് ആശുപത്രി അധികൃതരും സാമൂഹ്യ പ്രവര്‍ത്തകരും. ഭക്ഷണവും ചികിത്സാ ചെലവുകളും എസ്.കെ.മുസ്തഫയുടെ നേതൃത്വത്തില്‍ വഹിക്കുന്നുണ്ടെങ്കിലും ബന്ധുക്കളെ കണ്ടെത്താനാവാതെ ബുദ്ധിമുട്ടിലായിരിക്കുകയാണിവര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."