ബാറിനെതിരേ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഭിന്നശേഷിക്കാരെത്തി
വണ്ടൂര്‍: പുളിക്കല്‍ ബാറിനെതിരെയുള്ള സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭിന്നശേഷിക്കാരുടെ കൂട്ടായ്മയെത്തിയത് വേറിട്ട കാഴ്ചയായി. ഇന്നലെ വൈകുന്നേരമാണ് മുച്ചക്രവാഹനവുമായി നിരവധി ഭിന്നശേഷിക്കാര്‍ എത്തിയത്. വാഹനത്തിന് മുന്പില് ബാറിനെതിരെയുളള മുദ്രാവാക്യങ്ങള്‍ പോസ്റ്റര്‍ രൂപത്തില്‍ എഴുതി വെച്ചിരുന്നു. വണ്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷക്കാരുടെ കൂട്ടായ്മയായ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചത്.
പ്രസംഗത്തിനൊപ്പം ഗാനങ്ങള്‍ കൂടി ആലപിച്ച് സര്‍ഗാത്മക പ്രതിഷേധമാണ് കൂട്ടായ്മ ഒരുക്കിയത്. ട്രസ്റ്റ് കണ്‍വീനര്‍ അഷ്റഫ് പാറശ്ശേരി ഐക്യദാര്‍ഢ്യ സന്ദേശം നല്കി. പ്രസിഡന്റ് കെ. മുസ്തഫ, സെക്രട്ടറി ബാവ കൂരാട്, തസ്നീ ബാനു, ശിവദാസന്‍, താജുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്കി.
സമര സമിതി ഭാരവാഹികളായ എന്‍. മഖ്ബൂല്‍, മാട്ടുമ്മല്‍ ബാബു, ഇ. പി ഫിറോസ്, ഫിറോസ് പൂലാട്ട്, അലീമ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."