വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ മര്‍ദിച്ച പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ മര്‍ദിക്കുകയും തടയാനെത്തിയ ഭാര്യയെയും മകളെയും അപമാനിക്കുകയും കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. ഏ ആര് നഗര്‍ കൊടുവായൂര്‍ തെരുവത്ത് ശിവദേവന് (50)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്.
വേങ്ങര പറപ്പൂര് പൊട്ടിപ്പാറ തേനാരി അബുബക്കര്‍ ഹാജിയുടെ മകന് ഉമ്മര്‍ (48)നെയാണ് മര്‍ദിച്ചത്. 2018 സെപ്തംബര്‍ 27ന് വൈകീട്ട് നാലര മണിക്കാണ് സംഭവം. ഉമ്മറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ എട്ട് പ്രതികള്‍ ഡൈനിംഗ് ഹാളില്‍ വെച്ച് ഉമ്മറിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതില്‍ കൈ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. കേസില്‍ ഒന്നാം പ്രതി അഹമ്മദ് കബീറിനെ സെപ്തംബര്‍ 30ന് വേങ്ങര പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."