കുഴലില്‍ കുടുങ്ങി ജില്ലയില്‍ നൂറുകണക്കിന് കുഴല്‍ക്കിണറുകള്‍
മഞ്ചേരി: ജില്ലയില്‍ ഗ്രാമീണ ജനതക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ജില്ലയില്‍ കുഴിച്ച നൂറുകണക്കിന് കുഴല്‍ക്കിണറുകള്‍ നശിക്കുന്നു. അറ്റക്കുറ്റപ്പണികളുടെ കാര്യത്തില്‍ ഉണ്ടായ അനാസ്ഥയാണ് കുഴല്‍ക്കിണറുകള്‍ ഉപയോഗശൂന്യമാകാന്‍ കാരണം. സമീപകാലത്ത് ജില്ലയിലെ ഭൂഗര്‍ഭ ജലനിരക്ക് ക്രമാതീതമായി കുറഞ്ഞതും പദ്ധതിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ആറ് മാസം മുന്‍പ് അറ്റകുറ്റപ്രവൃത്തി നടത്തി ഉപയോഗയോഗ്യമാക്കേണ്ട കുഴല്‍കിണറുകളുടെ കണക്കുകള്‍ പഞ്ചായത്തുകള്‍ നല്‍കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ചില പഞ്ചായത്തുകള്‍ ഇതില്‍ തണുപ്പന്‍ പ്രതികരണമാണ് അറിയിച്ചത്. എന്നാല്‍ ഗ്രാമീണ ജനതയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പഞ്ചായത്തുകള്‍ കാര്യക്ഷമമായ പരിശോധന നടത്തി അറ്റകുറ്റപ്രവൃത്തി നടത്തേണ്ട കുഴല്‍ കിണറുകളെ കുറിച്ചുള്ള വ്യക്തമായ വിവരം ജലവകുപ്പിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പരിശോധനയും കണക്കെടുപ്പും നടത്തിയെങ്കിലും തുടര്‍നടപടികള്‍ വകുപ്പ് അധികൃതരില്‍ നിന്നുണ്ടായില്ലെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് കുഴല്‍ കിണറുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. പഞ്ചായത്തുകളുടെ സ്വന്തം ചിലവില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ക്കായി നിര്‍മിച്ച കുഴല്‍ക്കിണറുകള്‍ വെറേയുമുണ്ട്. 2014ന് മുന്‍പ് തന്നെ തീരദേശ മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ഓരോ പഞ്ചായത്തിലും 50 കുഴല്‍ക്കിണറുകള്‍ വീതം നിര്‍മിച്ചിട്ടുണ്ട്.
ഇവയില്‍ പകുതിയിലധികവും ഉപയോഗ ശൂന്യമായെന്നാണ് വകുപ്പ് അധികൃതരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അറ്റകുറ്റപ്പണി നടത്താതിരുന്നതിനാല്‍ കിണറുകളില്‍ സ്ഥാപിച്ച മോട്ടോറുകള്‍ തുരുമ്പെടുത്ത് നശിച്ചതും കുടിശ്ശിക അടക്കാന്‍ പഞ്ചായത്തുകള്‍ തയ്യാറാകാതിരുന്നതിനാല്‍ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും പദ്ധതി തുടരുന്നതിന് തടസമായി മാറുകയായിരുന്നു. പല കിണറുകളിലും പമ്പിങ് സ്പ്രിങ്ങിന് തേയ്മാനം സംഭവിച്ചുണ്ടായ ചെറിയ തകരാര്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അറ്റക്കുറ്റപ്പണികള്‍ നടത്താതിരുന്നതോടെ മോട്ടോറുകള്‍ നശിക്കുകയായിരുന്നു. കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്ന ഘട്ടത്തില്‍ പഴയ കുഴല്‍ക്കിണറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനാവുമെങ്കിലും അധികൃതര്‍ ഈ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.
റോഡരികില്‍ നിര്‍മിച്ചിരുന്ന പല കിണറുകളും ഇന്ന് നാമാവശേഷമാവുകയും ചെയ്തിട്ടുണ്ട്. കുഴല്‍ക്കിണറുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ പഞ്ചായത്തുകളില്‍ നിരവധി പരാതികളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ നാല് വര്‍ഷം മുന്‍പ് ലഭിച്ച പല പരാതികള്‍ക്ക് പോലും ഇനിയും പരിഹാരമായിട്ടില്ല. കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്ന ഘട്ടത്തില്‍ നിയമം ലംഘിച്ച് കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകമായി നടത്തുകയാണ് പതിവ്. നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന കുഴല്‍കിണറുകള്‍ അറ്റകുറ്റ പ്രവൃത്തി നടത്തി ഉപയോഗ യോഗ്യമാക്കിയാല്‍ പുതിയ കുഴല്‍ കിണര്‍ നിര്‍മാണങ്ങള്‍ ഒരു പരിധി വരെ തടയാനാകും. അതിന് അധികൃതര്‍ മനസുവെക്കണമെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."