ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത: ഇ.പി ജയരാജന്‍
താമരശേരി: ഭിന്നശേഷിക്കാരായആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നു വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാന്‍. ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാവകുപ്പിന്റെയും നാഷണല്‍ ആയുഷ്മിഷന്റെയും സഹകരണത്തോടെ കട്ടിപ്പാറ പഞ്ചായത്തില്‍ നടത്തുന്ന 'കൈത്തിരി' പദ്ധതി കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ശേഷിയിലേക്ക് ഇവരെ എത്തിക്കുകയെന്നത് വലിയ ദൗത്യമാണ്. ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം ചെയ്യുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പല മേഖലകളിലും വിവിധ കഴിവുകളുണ്ടാകും.അത് വളര്‍ത്തി കൊണ്ടുവരാനും ശാസ്ത്രീയ വശങ്ങള്‍ പഠിച്ച് ഇവരുടെ ജീവിതം കരുപിടിപ്പിക്കാനാമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആയുര്‍വേദ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പരുസ്‌കാരം നേടിയ ഡോ. കെ. പ്രവീണിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. ഡോ. ജി.എസ് സുഗേഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ബേബി ബാബു, മദാരി ജുബൈരിയ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി.സി തോമസ്, കെ.ആര്‍ രാജന്‍, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ബാവ, കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബാബു കുടുക്കില്‍, കുടുംബശ്രീ ചെയര്‍ചേഴ്‌സണ്‍ കെ.പി ഷൈനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ റഷീദ്, ടി.സി വാസു, സി.പി നിസാര്‍, കെ.വി സെബാസ്റ്റ്യന്‍, എം. സുലൈമാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."