ലോഹ മണലുമായി ആദ്യ കപ്പല്‍ ബേപ്പൂര്‍ തുറമുഖത്തെത്തി
ഫറോക്ക് : ഗുജറാത്തിലെ കണ്ട്ലയില്‍ നിന്നും ലോഹ മണലുമായി എം.വി ഭാസ്കര്‍ 2 കപ്പല്‍ ബേപ്പൂര്‍ തുറമുഖത്തെത്തി. ഇതാദ്യമായാണ് സിലിക്ക സാന്‍ഡുമായി ഒരു കപ്പല്‍ തുറമുഖത്തെത്തുന്നത്. രാവിലെ 10.30ഓടെയാണ് തുറമുഖ വാര്‍ഫില്‍ കപ്പല്‍ അടുപ്പിച്ചത്. 1850 ടണ്‍ മണലാണ് കപ്പലിലുണ്ടായിരുന്നത്. കണ്ടെയ്നര്‍ ഹാന്റ്ലിങ് ക്രെയിന്‍ ഉപയോഗിച്ച് കപ്പലില്‍ നിന്നും മണല്‍ തുറമുഖ വാര്‍ഫില്‍ ഇറക്കി. കപ്പല്‍ ഇന്നു രാവിലെ തിരിച്ചു പോകും. കൊച്ചി തുറമുഖത്താണ് ലോഹമണല്‍ എത്തിച്ചിരുന്നത്. തുറമുഖ അധികൃതര്‍ മുന്‍കൈ എടുത്ത നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ലോഹ മണലുമായി കപ്പല്‍ ബേപ്പൂരിലെത്തുന്നത്. കോയമ്പത്തൂരിലെ ഗ്ലാസ് ഉല്പന്ന നിര്‍മാണ കമ്പനികള്‍ക്കായാണ് മണല്‍ എത്തിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നിന്നും മംഗലാപുരം വഴി ബേപ്പൂരിലേക്ക് ചരക്കുമായി കണ്ടെയ്നര്‍ കപ്പലുകളുടെ സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്നു പോര്‍ട്ട് ഓഫീസര്‍ കെ.അശ്വനിപ്രതാപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."