ബാങ്ക് നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന്
പുല്‍പ്പള്ളി: കടക്കെണിയില്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍ അടക്കമുള്ള സാമാന്യ ജനത്തിനെതിരായ എല്ലാ ജപ്തി നടപടികളും ഉടനടി നിര്‍ത്തി വെക്കണമെന്ന് പുല്‍പ്പള്ളിയില്‍ ചേര്‍ന്ന കടക്കെണിയില്‍ പെട്ടവരുടെ കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എല്ലാ കടങ്ങളും സാമൂഹ്യ സാമ്പത്തിക അവസ്ഥയെ കണക്കിലെടുത്ത് എഴുതി തള്ളാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും ആവശ്യമായ നടപടികള്‍ എടുക്കണമെന്നും കര്‍ഷകരടക്കമുള്ള ഇരകളെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കണമെന്നും ജനവിരുദ്ധ സര്‍ഫാസി നിയമം റദ്ദ് ചെയ്യണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ ചേര്‍ന്ന കടക്കെണിയില്‍ പെട്ടവരുടെ കണ്‍വന്‍ഷന്‍ കടക്കെണി വിരുദ്ധ സമിതി രൂപീകരിച്ചു. കടക്കെണി വിരുദ്ധ സമിതിയുടെ പതിനഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചു. കണ്‍വീനറായി സി.കെ ഗോപാലനെയും ജോയിന്റ് കണ്‍വീനര്‍മാരായി പി. ബാലകൃഷ്ണനെയും ഡോ.പി.ജി. ഹരിയെയും, റഹ്മ തൈപ്പറമ്പിലിനെയും ട്രഷററായി കെ.കെ, ജോസിനെയും തെരഞ്ഞെടുത്തു.
കടക്കെണിയിപ്പെട്ടവരെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കണമെന്നും കടങ്ങള്‍ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍, റവന്യു മന്ത്രി, മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാനും സമിതി തീരുമാനിച്ചു.
കടക്കെണിയില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും സമിതി വിപുലീകരിക്കുകയും ചെയ്യും. കടക്കെണിയില്‍പ്പെട്ടവര്‍ ബന്ധപ്പെടേണ്ട ഫോണ്‍: 8547345723, 9497644147.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."