HOME
DETAILS

ട്രെയിനില്‍ മോഷണം നടത്തുന്ന ഇതരസംസ്ഥാന യുവാവ് പിടിയില്‍

  
backup
November 09 2018 | 05:11 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

കായംകുളം : ട്രെയിനില്‍ മോഷണം നടത്തുന്ന ഇതരസംസ്ഥാന യുവാവിനെ ആര്‍.പി.എഫ് പിടികൂടി. വെസ്റ്റ് ബംഗാള്‍ സ്വദേശി സഹിമത്ത് (23) നെയാണ് പിടിക്കൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രി തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത കോഴിക്കോട് സ്വദേശി നേഹ എന്ന യാത്രക്കാരിയുടെ 15000 രൂപ വിലവരുന്ന മൊബൈല്‍ഫോണ്‍, ചാര്‍ജര്‍, 5,000 രൂപ വിലവരുന്ന വാച്ച് എ.ടി.എം,ആധാര്‍,പാന്‍ എന്നീ കാഡുകള്‍ ഇവ അടങ്ങിയ ബാഗാണ് ഇയാള്‍ മോഷ്ടിച്ചത്. കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി രണ്ടരയോടെ എത്തിയ ട്രെയിനില്‍നിന്നും യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച് ട്രെയിന്‍ സ്‌റ്റേഷനില്‍നിന്ന് നീങ്ങിതുടങ്ങിയപ്പോള്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു. യാത്രക്കാരി ഉടന്‍തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി വിവരം പറഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍.പി.എഫും റെയില്‍വേ പൊലിസും സ്‌റ്റേഷന്‍പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
കഴിഞ്ഞ കുറെദിവസങ്ങളായി റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ആര്‍.പി.എഫ് ക്രൈംസ്‌ക്വാഡ് മഫ്തിയില്‍ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പ്‌ളാറ്റ്‌ഫോമിന് സമീപമുളള കുറ്റിക്കാട്ടില്‍നിന്ന് ഒരു യുവാവ് ബാഗുമായി നടന്നുവരുന്നത് കണ്ട് സംശയം തോന്നിയ സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നാട്ടിലേക്ക് പോകാനെത്തിയതാണെന്ന് പറഞ്ഞെങ്കിലും അയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ യാത്രക്കാരിയുടെ മോഷണംപോയ വസ്തുക്കള്‍ ബാഗില്‍ കണ്ടെത്തി.
തുടര്‍ന്ന് ഇയാളെ കോട്ടയം റെയില്‍വേ പൊലിസിന് കൈമാറി. ആര്‍.പി.എഫ് ക്രൈം സ്‌ക്വാഡിലെ സബ്ഇന്‍സ്‌പെക്ടര്‍ ജിപിന്‍, കോണ്‍സ്റ്റബിള്‍മാരായ മനോജ്കുമാര്‍,സുരേഷ്‌കുമാര്‍ എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago