തെരഞ്ഞെടുപ്പിന് നിര്‍ബന്ധിച്ചു പണിയെടുപ്പിച്ചു പണിക്കൂലി പോലും കിട്ടാതെ വാഹന ഉടമകള്‍
തളിപ്പറമ്പ്: തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു മാസം പിന്നിട്ടിട്ടും നിര്‍ബന്ധിത തെരഞ്ഞെടുപ്പ് ഡ്യൂട്ടി വഹിക്കേണ്ടി വന്ന ജില്ലയിലെ സ്വകാര്യ വാഹന ഉടമകള്‍ക്ക് വാടകയിനത്തില്‍ ലഭിക്കേണ്ട തുക നല്‍കിയില്ലെന്ന് ആക്ഷേപം. സെക്ടര്‍ ഡ്യൂട്ടി, മാതൃകാ പെരുമാറ്റചട്ട പരിശോധന, ആന്റി ഡിഫേഴ്‌സ്‌മെന്റ് ഡ്യൂട്ടി, പോളിങ്ങ് സാധനങ്ങളുടെ വിതരണ-സ്വീകരണം, ഉദ്യോഗസ്ഥരുടെ യാത്ര തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ജില്ലയില്‍ 350 സ്വകാര്യ-ടൂറിസ്റ്റ് ബസുകളും അറുന്നൂറോളം സ്വകാര്യ ജീപ്പുകളുമാണ് മോട്ടോര്‍ വാഹന വകുപ്പ് മുഖേന പിടിച്ചെടുത്തിരുന്നത്. ഇവയില്‍ സ്വകാര്യ ബസുകള്‍ക്ക് രണ്ടു ദിവസത്തേക്ക് വാടകയും മറ്റ് ചെലവുകളും ഉള്‍പ്പെടെ 10,500 രൂപയും ജീപ്പിനും മറ്റു വാഹനങ്ങള്‍ക്കും ഓടിയ ദൂരത്തിനു ഇലക്ഷന്‍ കമ്മിഷന്‍ നിശ്ചയിച്ച നിരക്കായ കിലോമീറ്ററിന് 15 രൂപയുമാണ് ലഭിക്കേണ്ടത്. തങ്ങള്‍ ആഗ്രഹിക്കാതെ നിര്‍ബന്ധിത ഡ്യൂട്ടിയെടുത്തിട്ടും ന്യായമായ പ്രതിഫലം കിട്ടിയില്ലെന്നാണ് ഇവരുടെ പരാതി. കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നാണ് വാഹന ഉടമകള്‍ ആക്ഷേപിക്കുന്നത്. വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ ജില്ലയിലെ വിവിധ സ്വകാര്യ പെട്രോള്‍ പമ്പ് ഉടമകള്‍ക്കും ലക്ഷങ്ങള്‍ ലഭിക്കാനുണ്ട്. തുക ലഭിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് വാഹന ഉടമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."