HOME
DETAILS
MAL
ഒന്നാമനായി അശ്വിന്
backup
June 19 2017 | 19:06 PM
ആലുവ: കൊച്ചി മെട്രോയുടെ കന്നി യാത്രയില്‍ ഒന്നാമനായത് പതിമൂന്നു വയസുകാരന് അശ്വിന്. ആലുവ മുപ്പത്തടം സ്വദേശിയായ അശ്വിനാണ് ആലുവയില്‍ നിന്ന് ആദ്യ മെട്രോ ടിക്കറ്റെടുത്തത്. പിതാവ് ബാബുരാജിനോടൊപ്പം പുലര്‍ച്ചെ അഞ്ച് മണിയോടെ അശ്വിന് മെട്രോയിലെ ആദ്യ യാത്രയ്ക്കെത്തിയത്. ആലുവ വിദ്യാധിരാജ വിദ്യാഭവന് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അശ്വിന്.
ദിവസങ്ങളായി ആദ്യ മെട്രോ യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് ആലുവ യൂണിയന് ബാങ്കിലെ ജീവനക്കാരന് ബാബുരാജ് പറഞ്ഞു. ആദ്യയാത്രയില്‍ പങ്കു ചേരാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും ടിക്കറ്റെടുത്ത ആദ്യ യാത്രക്കാരനാകാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്ന് അശ്വിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."