HOME
DETAILS
MAL
സമസ്ത തീരുമാനം സ്വാഗതാര്‍ഹം
backup
November 09 2018 | 15:11 PM
റിയാദ്: സമസ്ത പോഷക സംഘടനകളുടെ കീഴില്‍ സഊദി അറേബ്യയില്‍ വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനകളെ ഏകോപിപ്പിച്ച് സമസ്തയുടെ കീഴില്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ എന്ന പേരില്‍ ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കുകയെന്ന സമസ്ത മുശാവറ പ്രഖ്യാപനം എസ് കെ ഐ സി സഊദി നാഷണല്‍ കമ്മിററി സ്വാഗതം ചെയ്തു.
വ്യാപകമായ ദഅവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തീരുമാനം ഉപകാരപ്പെടുമെന്ന് എസ് കെ ഐ സി സഊദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, സെയ്തു ഹാജി മുന്നിയൂര്‍, ഉബൈദുളള തങ്ങള്‍ മേലാററൂര്‍, ഇബ്രാഹീം ഓമശ്ശേരി, സുബൈര്‍ ഹുദവി കുപ്പം അബ്ദുറഹ്മാന്‍ മൗലവി തുടങ്ങിയവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."