HOME
DETAILS

മന്ത്രി ബന്ധു എം.ബി.എ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല: യൂത്ത് ലീഗ്

  
backup
November 09 2018 | 19:11 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%8e-%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കേരള സ്റ്റേറ്റ് മൈനോരിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനിലെ നിയമനത്തിന് എം.ബി.എ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കോര്‍പറേഷന്റെ കോഴിക്കോട്ടെ ഓഫിസിലെത്തി വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നടത്തിയ ഇന്റര്‍വ്യൂവില്‍ യോഗ്യരല്ലെന്ന് കണ്ടെത്തിയതിനാല്‍ ഒഴിവാക്കിയതാണെന്ന് മന്ത്രി ഓഫിസ് അവകാശപ്പെട്ട ആറുപേരില്‍ രണ്ടുപേര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ പിന്നീട് നിയമനം നല്‍കിയതായും കണ്ടെത്തി. ഇതിലൊരാള്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തുവച്ച് മാധ്യമങ്ങളെ കണ്ട് മന്ത്രിക്കനുകൂലമായി സംസാരിച്ചിരുന്നു.
ബാക്കിയുള്ള നാലുപേരില്‍ മൂന്നുപേരും നിലവില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മന്ത്രിബന്ധുവിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കാന്‍ ഈ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് മറ്റ് തസ്തികകള്‍ നല്‍കി വഴിയൊരുക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനത്തില്‍ 11 വര്‍ഷം പരിചയമുള്ള അപേക്ഷകനെ എം.ബി.എ തുല്യതാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഒഴിവാക്കിയതെന്ന് മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രിബന്ധുവും അപേക്ഷയോടൊപ്പം തുല്യതാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. തുല്യതാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തതിന് മറ്റൊരാള്‍ക്ക് അവസരം നിഷേധിക്കുകയും മന്ത്രി ബന്ധുവിന് അത് ബാധകമാക്കാതിരിക്കുകയും ചെയ്യുകയായിരുന്നു.
സ്വകാര്യ സ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പൊതുമേഖലാ സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നതിന് നിയമതടസമില്ലെന്ന നിയമോപദേശം ലഭിച്ചതായി കഴിഞ്ഞദിവസം ചെയര്‍മാന്‍ നടത്തിയ പ്രസ്താവനയും തെറ്റാണെന്ന് ബോധ്യപ്പെട്ടു. ഇതുസംബന്ധിച്ച യാതൊരു രേഖയും ഹാജരാക്കാന്‍ കോര്‍പറേഷന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍, സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ എന്നിവരും ഫിറോസിനൊപ്പം ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago