HOME
DETAILS

നമ്മുടെ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ട്

  
backup
November 09 2018 | 21:11 PM

our-childs-suicied-articles-spm-today-articles

ദിവസങ്ങള്‍ക്കു മുമ്പാണ് ഞങ്ങളുടെ സ്‌കൂളില്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പൊതുവെ ഊര്‍ജ്ജസ്വലനും സന്തോഷവാനും ഒരുപാട് സുഹൃദ്‌വലയങ്ങളുമുളള കുട്ടിയുടെ സ്വയംഹത്യയുടെ കാരണങ്ങള്‍ തേടി അന്വേഷണങ്ങള്‍ നീളുകയാണ്.
പരോപകാരിയും ആണ്‍പണ്‍ ഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനുമായവന്റെ വിയോഗത്തിലെ ആന്തരിക വൈരുദ്ധ്യം 'എമില്‍ ദുര്‍ക്കീമിന്റെ' ആത്മഹത്യകളുടെ സിദ്ധാന്തങ്ങളില്‍ ഒന്നിനോടു പോലും യോജിക്കുന്നുമില്ല. പ്രശസ്ത ഫ്രഞ്ച് സോഷ്യോളജിസ്റ്റ് എമീല്‍ ദുര്‍ക്കീം ആത്മഹത്യകളുടെ കാരണമായി പറയുന്നത് മനശ്ശാസ്ത്രത്തിലുപരി - സാമൂഹികാവസ്ഥകളാണ്. വ്യക്തി ബന്ധമായ പ്രശ്‌നങ്ങള്‍ക്കപ്പുറം വ്യക്ത്യാതീത ചിന്തകളാണ് മനുഷ്യന്‍ സ്വയം ഒടുങ്ങുവാന്‍ കാരണമെന്നു ചൂണ്ടികാണിക്കപ്പെടുന്നു. ഒറ്റപ്പെടുന്നവനും കുടുംബത്തിനോ വേണ്ടപ്പെട്ടവര്‍ക്കോ വേണ്ടിയോ മരിക്കുന്നവനും സാമൂഹിക അസന്തുലിതാവസ്ഥയില്‍ ജീവിതമവസാനിപ്പിക്കുന്നവനും സമൂഹികപൊരുത്തക്കേടുകളില്‍ മരിക്കുന്നവരൊക്കെയാണ് ദുല്‍ക്കീമിന്റെ സിദ്ധാന്തപരിധിയില്‍ വരുന്നത്.
എന്നാല്‍ ഇത്തരം നിര്‍വചനങ്ങളുടെ ചട്ടക്കൂടുകളില്‍ കയറാന്‍ മടിക്കുന്ന കൗമാരക്കാരന്റെ മരണത്തിന് 1897ലെ, 'ലെ സൂയിസൈഡ്'എന്ന ഗ്രന്ഥത്തിന് ഉത്തരം പറയാന്‍ കഴിയുന്നില്ല.
'വിവാഹവും സദാചാര മൂല്യങ്ങളും' എന്ന കൃതിയില്‍ ബര്‍ട്രാന്റ് റസ്സല്‍ പാശ്ചാത്യ ജീവിത മൂല്യങ്ങളെ കുറിച്ചു പറയുന്നുണ്ട്. സാമൂഹ്യപരിണാമ പ്രക്രിയയില്‍ കാര്യമായ റോളുകളില്ലാത്ത അച്ഛനും കാലാന്തരത്തില്‍ പിറവിയുടെ നിയോഗം മാത്രമായി മാറുന്ന അമ്മയുമാണ് പാശ്ചാത്യ യൂറോപ്യന്‍ സമൂഹത്തിലെ മാതാപിതാക്കള്‍. രക്ഷിതാക്കളേക്കാള്‍ ഉത്തരവാദിത്തം കുട്ടിയുടെ കാര്യത്തില്‍ സ്റ്റേറ്റിനാണെന്ന കാഴ്ച്ചപ്പാടാണത്. ബസ്സില്‍ മൂത്രമൊഴിച്ച കുട്ടിയെ ശാസിച്ച അമ്മക്ക് 18 മാസം തടവു വിധിച്ച നോര്‍വേ കോടതി വിധി ഇവിടെ ചേര്‍ത്തു വായിക്കാം.
കുട്ടിയെ അച്ഛനോ അമ്മയോ ശാസിച്ചാല്‍ പൊലിസിനെ വിളിക്കുന്ന അമേരിക്കന്‍ ജീവിത രീതിയിലേക്കു നമ്മുടെ സമൂഹവും പതുക്കെയാണെങ്കിലും നടന്നടുക്കുന്നതു വ്യക്തമായി നമുക്കു കാണാവുന്നതാണ്. ചൈല്‍ഡ് ലൈന്‍, ബാലാവകാശ, മനുഷ്യവകാശ കമ്മിഷനുകളുള്‍പ്പെടെ അനേകം പരിലാളനകളേറ്റു വാങ്ങി വളരുന്ന കൗമാരം പരാജയങ്ങളോ മോഹഭംഗങ്ങളോ ജീവിതത്തിന്റെ ഭാഗമാണെന്നറിയാത്തവരാണ്.


അത്യന്താധുനിക സുഖസൗകര്യങ്ങള്‍ മാത്രം കണ്ടു വളരുന്നവന്‍ തെറ്റു തിരുത്തപ്പെടാന്‍ സാഹചര്യമില്ലാതെ ശിക്ഷയോ ശാസനയോ ഏല്‍ക്കാതെ വളര്‍ന്നു വരുമ്പോള്‍ ജീവിതമാകുന്ന വലിയ പരീക്ഷകളിലേക്ക് കാര്യമായ ഹോം വര്‍ക്കുകളൊന്നുമില്ലാതെയാണു കടന്നുവരുന്നത്. പരാജയപ്പെട്ടു പോകുന്ന ജീവിതങ്ങളെ പരിശോധിച്ചാല്‍ ബാല-കൗമാരങ്ങളില്‍ ചെറിയപരാജയം പോലും അറിയാതെ സമൂഹമൂശയില്‍ പരുവപ്പെടാതെ പുറത്തുവന്നവരാണെന്നു കാണാം.
സുഹൃദ്‌വലയങ്ങളില്‍ അടിച്ചുപൊളിച്ച് കറങ്ങിത്തിരിഞ്ഞു വരുന്നവന്‍ വീട്ടില്‍ പലപ്പോഴും അന്തര്‍മുഖനും സ്വന്തം മുറിയിലെ സ്വയം തടവുകാരനുമാകാം. മൊബൈല്‍ ഫോണിലെ ഗെയിമുകളും ഏകാന്തതയിലെ ശാരീരിക ഉത്സവങ്ങള്‍ക്കുമപ്പുറം കുടുംബമായും കൂടെപ്പിറപ്പുകളുമായി ഇടപഴകുന്നതു നാമമാത്രം.
കൂട്ടുകുടുബം തരുന്ന ആത്മധൈര്യവും മുത്തശ്ശിക്കഥകളുടെ നന്മകളും ഇക്കാലത്ത് ഗൃഹാതുര നെടുവീര്‍പ്പുകള്‍ മാത്രമായി ഒടുങ്ങുമെങ്കിലും പുതിയ കാലത്തും ഉത്തരവാദിത്വ ബോധമുള്ളവരാക്കി സ്വന്തം മക്കളെ വളര്‍ത്തുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന വലിയപാഠം സമൂഹം നമുക്കു നല്‍കുന്നു.
കുട്ടി സമൂഹമധ്യത്തില്‍ അന്തര്‍മുഖനാകുന്നതിന്റെ ആന്തരികയുക്തിയെന്തെന്നാല്‍ പൊതുസാമൂഹിക വ്യവഹാരങ്ങളില്‍ അവനു തീരെ പങ്കില്ലാ എന്നുള്ളതാണ്. മാര്‍ക്കറ്റില്‍ പോകാനും പാലു വാങ്ങാനും റേഷന്‍ കടയില്‍ പോകാനും രാവിലെ എഴുന്നേല്‍പ്പിച്ച് കുടുംബത്തെ ആവുംപോലെ സഹായിക്കാനും കുട്ടികളെ നമ്മള്‍ കുഞ്ഞുനാളിലെ പ്രേരിപ്പിക്കണം. ജീവിതത്തിന്റെ കയറ്റിറക്കങ്ങളില്‍ കൂടെ സഞ്ചരിക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കണമെന്നര്‍ഥം.
അമിത വാത്സല്യം കൊണ്ടു ജീവിതസമരത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന കുട്ടി രക്ഷിതാക്കളുടെ പിടയലുകള്‍ കണ്ടു വളരാത്തവരാണ്. കുടുംബത്തില്‍ പ്രയാസമറിയാത്തവന്‍ സമൂഹത്തിന്റെ പരുക്കന്‍ മുഖം കാണുമ്പോള്‍ നിരാശനാകുന്നതും നിരാശ്രയനാകുന്നതും സ്വഭാവികം. യാതൊരു ഉത്തരവാദിത്വവുമറിയാതെ ശാസനകളോ പ്രയാസങ്ങളോ അറിയാതെ വളര്‍ന്ന തന്നെ ഒരു ഘട്ടത്തില്‍ രക്ഷിതാക്കളോ അധ്യാപകരോ നിയന്ത്രിക്കുന്നത് അവനിഷ്ടപ്പെടുന്നില്ല.
കാല്‍പനികവും ഭാവാനാത്മകവുമായി പടുത്തുയര്‍ത്തിയ ജീവിത സങ്കല്‍പങ്ങളും സ്വപ്‌നങ്ങളും യാഥാര്‍ഥ്യമായി കാണാന്‍ അവന്‍ വാശിപിടിക്കും.
വിലപിടിപ്പുളള ഫോണുകളായോ പുത്തന്‍ ബൈക്കുകളായോ അതുരൂപം പ്രാപിക്കുമ്പോള്‍ നിവര്‍ത്തിച്ചു കൊടുക്കാന്‍ കഴിയാത്ത രക്ഷിതാക്കള്‍, അധ്യാപകര്‍ അവന്റെ ഏറ്റവും വലിയ ശത്രുക്കളായി മാറുകയും ചെയ്യും. സംഘര്‍ഷങ്ങളില്‍ അഭയമാകുന്നത് പലപ്പോഴും ദുശ്ശീലങ്ങളുടെയും ദുരന്തങ്ങളുടെയും പാളയങ്ങളിലാണ്.
കൗമാര ആത്മഹത്യയുടെ കാരണങ്ങള്‍ 75% വിഷാദരോഗത്താല്‍ സംഭവിക്കുന്നതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇതാകട്ടെ ലഹരി ഉള്‍പ്പെടെയുളള ആസക്തി (അഡിക്ഷന്‍)യുടെ ഫലവും. വിഷാദ രോഗിയായ കൗമാരക്കാരനു സമൂഹം തന്നെ തിരസ്‌കരിക്കുന്നതായും അടിക്കടി പരാജയങ്ങള്‍ ഏറ്റു വാങ്ങുന്നതായും അനുഭവപ്പെടുന്നു. തനിക്കാരുമില്ലെന്ന തോന്നലും സ്വയം ആദരം (സെല്‍ഫ് എസ്റ്റീം)ചോര്‍ന്ന് ഇല്ലാതാവുകയും ചെയ്യുന്ന ഘട്ടത്തില്‍ കൂടുതല്‍ ലഹരിക്കടിമപ്പെടുകയും അതിനനുസരിച്ച് നശീകരണ സ്വയംഹത്യ ചിന്തകള്‍ ഉണ്ടാവുകയും ചെയ്യുന്നു.


നാഷനല്‍ അലയന്‍സ് ഓണ്‍മെന്റല്‍ ഇല്‍നസ് (നാം) എന്ന സംഘടനയുടെ പഠന പ്രകാരം വിഷാദം - തിരസ്‌കരണം -പ്രണയ നഷ്ടം - സമ്മര്‍ദ്ദങ്ങള്‍ - പരാജയങ്ങള്‍ എന്നിവയാണ് കൗമാരക്കാരന്റെ സ്വയം ഒടുക്കലുകള്‍ക്കു കാരണങ്ങള്‍. ഏറ്റവും ചെറിയ പക്ഷം - തലച്ചോറിലെ രാസ മാറ്റങ്ങളും കാരണമാകാമെങ്കിലും കൗമാരക്കാരില്‍ രാസമാറ്റങ്ങള്‍ കൊണ്ട് ആത്മഹത്യ ചെയ്യുന്നവര്‍ വളരെ കുറവാണ്.
അപ്പോള്‍ യഥാര്‍ഥ വില്ലന്‍ വളര്‍ന്നുവരുന്ന ജീവിത പരിസരം തന്നെയാകുന്നു. അതിന് കാരണക്കാരാവുന്നത് അറിയാതെയാണെങ്കിലും രക്ഷിതാക്കളും വിശാല അര്‍ഥത്തില്‍ പൊതുസമൂഹവും തന്നെ. സ്വകുടുംബത്തില്‍നിന്നും സാമൂഹിക യഥാര്‍ഥ്യങ്ങളില്‍നിന്നും വേരറുക്കപ്പെടുന്ന വ്യക്തി തന്റെ സങ്കുചിത ലോകത്തില്‍ പരകായ പ്രവേശം നടത്തി സമൂഹത്തില്‍ സമാന്തര ജീവിതം നയിക്കാന്‍ ശ്രമിക്കുന്നു.
മുതിര്‍ന്നവരില്‍ ഇത് ഒരു പരിധിവരെ സാധ്യമാണെങ്കിലും ഇളം മനസ്സുകള്‍ക്ക് നേരിടാന്‍ കഴിയുന്ന വെല്ലുവിളിയല്ല ഇത്. നിയമങ്ങള്‍കൊണ്ടും അവകാശ പോരാട്ടങ്ങള്‍ കൊണ്ടും മാത്രം നേടിയെടുക്കാവുന്നതല്ല ജീവിതം. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിത പരിസരത്തില്‍നിന്ന് വലിച്ചെടുക്കുന്ന ഊഷ്മളമായ ഊര്‍ജ്ജത്തില്‍ മാത്രമാണ് ജീവിതത്തില്‍ വളര്‍ച്ചയെന്നു കുഞ്ഞുനാളിലേ ബോധ്യപ്പെട്ടവരാകണം പുതുതലമുറ. അല്ലാത്ത പക്ഷം ഒറ്റപ്പെട്ട തുരുത്തുകളില്‍ സ്വയമെടുങ്ങുന്നവരായി അനേകം കൗമാരങ്ങളെ നമ്മള്‍കാണേണ്ടിവരും.
ക്ലാസ്സിലെ കുട്ടിയുടെ വേര്‍പാടിന്റെ കാരണങ്ങള്‍ പിടിതരാതെ ഒളിച്ചുകളിക്കുമ്പോഴും അധ്യാപകനെന്ന നിലയില്‍ പൊതുവായ ചില ചിന്തകള്‍ പങ്കുവെയ്ക്കുന്നുവെന്നു മാത്രം.


(വയനാട്, മുട്ടില്‍ ഡബ്ല്യു.ഒ.വി.എച്ച്.എസ് പ്രിന്‍സിപ്പലാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago