മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പായിരിക്കണം പരമപ്രധാനമായ ആദര്‍ശം: സമദാനി
കോട്ടക്കല്‍: ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് ചോര്‍ച്ച സംഭവിക്കുന്ന സമകാലികാവസ്ഥയില്‍ മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പായിരിക്കണം പരമപ്രധാനമായ ആദര്‍ശമെന്ന് എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. റെയ്ന്‍ ഫൗണ്ടേഷന്‍ കോട്ടക്കല്‍ വാദി അല്‍മദീനയില്‍ സജ്ജമാക്കിയ മൗലാന ആസാദ് നഗറില്‍ സംഘിപ്പിച്ച സീറാ സംഗമത്തില്‍ 'മതത്തിന്റെ മനുഷ്യത്വം ഖുര്‍ആനിക രീതിശാസ്ത്രം', 'അതാണ് ആഇശ(റ)' എന്നീ പ്രമേയങ്ങളെ അധികരിച്ച് സംസാരിക്കുകയായിരുന്നു സമദാനി.
റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഖുര്‍ആനിക് ആന്‍ഡ് പ്രൊഫറ്റിക് സ്റ്റഡീസ് പ്രസിഡന്റ് പി.പി അബ്ദുല്ല അധ്യക്ഷനായി. ഡോ. മുഹമ്മദ് യൂസുഫ് നദ്‌വി, കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ നാസര്‍, ഫൈസല്‍ മൗലവി, കെ ഫൈസല്‍ മുനീര്‍, പി.പി മുഹമ്മദ് അബ്ദുറഹ്മാന്‍, ഗഫൂര്‍ മാസ്റ്റര്‍, കെ ബദറുദ്ദീന്‍, ബഷീര്‍ വെട്ടം, ഇസ്ഹാഖ് വാഴക്കാട്, സൈഫുദ്ദീന്‍ വലിയകത്ത്, എ അബ്ദുല്‍ ജബ്ബാര്‍, അലി അക്ബര്‍, ജിംഷാദ് രണ്ടത്താണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."