ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ ജോളി കൊലപ്പെടുത്തിയത് പച്ചവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്കി
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്താന്‍ മൂന്നുവട്ടം ശ്രമിച്ചുവെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി. ഇതേക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്നു സിലി. ആദ്യ ഭാര്യ സിലിയെ കൊല്ലാന്‍ ഷാജുവാണു തന്നെ സഹായിച്ചതെന്നും തെളിവെടുപ്പിനിടെ ജോളി പറഞ്ഞു. ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ഷാജുവാണ് സഹായിച്ചതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.
2016ല്‍, ജോളിക്കൊപ്പം ദന്താശുപത്രിയില്‍ പോയ സിലി അവിടെവെച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സിലിക്ക് പച്ചവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് പോലീസിന് ജോളി മൊഴി നല്‍കിയിരിക്കുന്നത്.
ഇന്ന് നടന്ന തെളിവെടുപ്പില്‍ മുഖ്യപ്രതി ജോളിയെയും കൂട്ടുപ്രതികളായ മാത്യുവിനെയും പ്രജികുമാറിനെയും കൊണ്ട് അന്വേഷണ സംഘം പൊന്നാമറ്റം കുടുംബ വീട്ടിലെത്തിച്ചു. മൂന്ന് പ്രതികളേയും ഒരുമിച്ചെത്തിച്ചാണ് തെളിവെടുക്കുക.അവശേഷിക്കുന്ന സയനൈഡ് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇന്നലെയാണ് മൂന്ന് പ്രതികളേയും താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
മക്കളുടെ കയ്യിലുണ്ടായിരുന്ന ജോളിയുടെ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈമാറി. വൈക്കത്തെ വീട്ടിലെത്തി അന്വേഷണസംഘം റെഞ്ചിയുടേയും ജോളിയുടെ മകന് റോമോയുടേയും മൊഴി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."