HOME
DETAILS
MAL
സ്ത്രീകളുടെ അവകാശം പിറകോട്ടു വലിക്കാന്‍ അനുവദിക്കില്ല: എം.എ ബേബി
backup
November 10 2018 | 05:11 AM
കണ്ണൂര്‍: ആര് ചന്ദ്രഹാസമിളക്കിയാലും സ്ത്രീകളുടെ അവകാശങ്ങള്‍ പിറകോട്ട് വലിക്കാന്‍ ഇടതുപക്ഷം തയ്യാറാകില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ചിന്ത പുസ്തകോല്‍സവത്തില്‍ ഡോ. എച്ച്.ഡി സങ്കാലിയയുടെ രാമായണ പഠനങ്ങള്‍ പുസ്തകം പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു എം.എ ബേബി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി ഇറക്കിയ വിധി പിണറായി വിജയന്റെ വിധിയായി തെറ്റിദ്ധാരണ പരത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും എം.എ ബേബി പറഞ്ഞു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം. സുരേന്ദ്രന് പുസ്തകം ഏറ്റുവാങ്ങി. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി സുധാകരന് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വി.പി മോഹനന്, പി,കെ ബൈജു, സി.പി രമേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."