HOME
DETAILS
MAL
ജി.എസ്.ടി: മൂന്നു മാസത്തെ സാവകാശം വേണം-ഏകോപന സമിതി
backup
June 19 2017 | 23:06 PM
കോഴിക്കോട്: ജി.എസ്.ടി നിലവില്‍ വരുന്ന ജൂലൈ ഒന്നിന് സ്റ്റോക്കുള്ള സാധനങ്ങള്‍ പഴയ നിരക്കില്‍ വാറ്റ് സമ്പ്രദായത്തില്‍ വില്‍പ്പന നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ സര്‍ക്കാരിന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു. ചില്ലറ വ്യാപാരികള്‍ ഒന്നും രണ്ടും മാസത്തെ സ്റ്റോക്കാണ് കടയില്‍ വയ്ക്കാറ്. ഇപ്പോഴുള്ള സ്റ്റോക്കുകള്‍ പഴയ നികുതി നിരക്കുകളിലുള്ളതാണ്. ജി.എസ്.ടി നടപ്പിലാക്കുകയാണെങ്കില്‍ ഇപ്പോള്‍ അഞ്ചു ശതമാനം വിലയുള്ള മരുന്നുകള്‍ക്ക് ജൂലൈ ഒന്നു മുതല്‍ 12 ശതമാനം നികുതി നല്‍കേണ്ടി വരും.
ഈ സാഹചര്യത്തില്‍ വാറ്റ് സമ്പ്രദായമുള്ള വ്യാപാരികള്‍ക്ക് ജി.എസ്.ടിയിലേക്ക് മാറാന്‍ മൂന്നു മാസത്തെ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."