മാലിന്യം നിറഞ്ഞ് തോടുകള്‍; രോഗഭീഷണിയില്‍ നാട്ടുകാര്‍
പള്ളിക്കല്‍: മാലിന്യം നിറഞ്ഞ തോടുകള്‍ രോഗ ഭീഷണി ഉയര്‍ത്തുന്നു. പള്ളിക്കല്‍, പെരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂത്തൂര്‍ വലിയ തോടുള്‍പ്പെടെ വിവിധയിടങ്ങളിലെ ചെറുതും വലുതുമായ തോടുകളിലും ഓവുചാലുകളിലുമാണ് മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്നത്. കക്കൂസ് മാലിന്യങ്ങളും കോഴിമാലിന്യങ്ങളുമുള്പ്പെടെ തോടുകളില്‍ തള്ളുന്നത് പതിവായിട്ടും കുറ്റക്കാരെ കണ്ടെത്തി ആവശ്യമായ നടപടികള്‍ കൈകൊള്ളാന്‍ അധികൃതര്‍ക്കാവുന്നില്ല.
പുത്തൂര്‍ തോടിന്റെ പത്തായക്കല്ല് ഭാഗത്ത് ഉള്‍പ്പെടെയാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. പ്രദേശത്തെ ഏറ്റവും നീളം കൂടിയതും വിസ്തൃതിയുള്ളതുമായ ഈ തോടിന്റെ വിവിധ ഭാഗങ്ങളിലെ കുളിക്കടവുകളില്‍ കുട്ടികളുള്‍പ്പെടെ നിരവധി പേരാണ് കുളിക്കാനെത്തുന്നത്. വൃത്തിഹീനമായ വെള്ളം ഒഴുകുന്ന തോട്ടില്‍ കുളിക്കുന്നത് കടുത്ത പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്ക് കാരണമാകും. തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് തോട് ശുചീകരിക്കണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്താനും ഇത്തരം സാമൂഹ്യ ദ്രോഹികളുടെ പേരില്‍ നിയമ നടപടി സ്വീകരിക്കാനും അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."