മന്ത്രി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രനിലപാട് ദുരൂഹം: പിണറായി വിജയന്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കാത്തതില്‍ ദുരൂഹതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍, ഇതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സഊദിയില്‍ കുടുങ്ങിയവരെ പരിഗണിച്ചില്ലെന്ന പരാതിയില്ല. എന്നാല്‍, ജനങ്ങളുടെ ആശങ്കയകറ്റാനും അവിടെയുള്ള ജോലി നഷ്ടമായ പ്രവാസികള്‍ക്ക് അവശ്യമായ സഹായമെത്തിക്കാനുമാണ് പരിഗണിച്ചാണ് മന്ത്രി ജലീലിനെ സഊദിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, വിദേശകാര്യമന്ത്രാലയം നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കാത്തതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
കേന്ദ്രം എന്തുകൊണ്ട് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചതെന്ന് അറിയില്ല. കേന്ദ്രം സഊദിയില്‍ കൃത്യമാ നടപടികളാണ് സ്വീകരിച്ചത്. അതില്‍ സംസ്ഥാനത്തിന് പരാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."