HOME
DETAILS
MAL
നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപതിക്കും
backup
October 11 2019 | 20:10 PM
.
സ്വന്തം ലേഖിക
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ രണ്ട് കമ്പനികളെ തീരുമാനിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ് എന്‍ജിനിയറിങ്ങിനെയും ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീല്‍സിനെയുമാണ് തീരുമാനിച്ചത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കാന്‍ ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വത്തെ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചതിനുശേഷം
മരട് നഗരസഭയില്‍ യോഗം ചേര്‍ന്നാണ് കമ്പനികളെ തെരഞ്ഞെടുത്തത്. സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ വിദഗ്ധരും പങ്കെടുത്തു. അതേസമയം കമ്പനികളെ തീരുമാനിച്ച കാര്യം ഇന്ന് ചേരുന്ന നഗരസഭാ കൗണ്‍സിലിലായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പൊളിക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ സബ് കലക്ടര്‍ ഇന്ന് നഗരസഭാ കൗണ്‍സിലില്‍ വിശദീകരിക്കും. ഇതിനുശേഷം ഫ്‌ളാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറും. അതേസമയം ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതില്‍ പരിസരവാസികള്‍ ഭയപ്പെടേണ്ടതില്ലെന്ന് ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചതിനുശേഷം സര്‍വത്തെ മാധ്യമങ്ങളോട് പറഞ്ഞു.
പരിസരവാസികളെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് ആറുമണിക്കൂര്‍ മുന്‍പ് ഒഴിപ്പിക്കും. പരിസരത്തുള്ള ഒരു വീടിനെപോലും പ്രതികൂലമായി ബാധിക്കില്ലെന്നും എന്നാല്‍ കാലപ്പഴക്കം കുറവായതിനാല്‍ പൊളിക്കല്‍ ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്.
തുടര്‍ന്ന് ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ,ആല്‍ഫ വെഞ്ച്വേഴ്‌സ്, ജെയിന്‍ എന്നീ ഫ്‌ളാറ്റുകളും സന്ദര്‍ശിച്ചു. അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുമുന്‍പ് തങ്ങളുടെ ആശങ്കകള്‍ മാറ്റണമെന്നും പരിഹാരമാര്‍ഗങ്ങള്‍ കൃത്യമായി തയാറാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന സംഘം നഗരസഭയില്‍ എത്തി ഇന്നലെ പരാതി കൈമാറി. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊളിക്കലിനു ചുമതല വഹിക്കുന്ന സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഉറപ്പു നല്‍കി.
ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയത്തിനു സമീപം താമസിക്കുന്ന 300 ഓളം കുടുംബങ്ങളാണ് പരാതി നല്‍കിയത്.പൊളിക്കലിന്റെ ശാസ്ത്രീയവും പ്രായോഗികവുമായ വിവരണം നല്‍കണം. പൊളിക്കുമ്പോള്‍ സമീപവാസികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണണം.
മാറിത്താമസിക്കേണ്ടിവരികയോ, തൊഴില്‍നഷ്ടമുണ്ടാകുകയോ ചെയ്താല്‍ നടപടികള്‍ എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.അതേസമയം ആശങ്കപരിഹരിക്കാന്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മൂന്നു വാര്‍ഡുകളിലായി പരിസരവാസികളുടെ യോഗം വിളിച്ചിട്ടുണ്ട്.
പൊളിക്കുക നിയന്ത്രിത സ്‌ഫോടനത്തിലൂടെ
കൊച്ചി: നിയന്ത്രിത സ്‌ഫോടനത്തിലൂടെയായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുകയെന്ന് എഡിഫൈസ് കമ്പനിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു. ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ജെറ്റ് ഡെമോളിഷന്‍ കമ്പനി പ്രതിനിധികളും ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടം നിലംപതിക്കും.ഖനന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ഇന്ത്യയില്‍ നിര്‍മിക്കുന്നതുമായ ഏറ്റവും നല്ല സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാവും നിയന്ത്രിത സ്‌ഫോടനം നടത്തുക. രïുമാസത്തിനുള്ളില്‍ തന്നെ ഫ്‌ളാറ്റുകള്‍ പൊളിച്ചു തീര്‍ക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൈനിങ് എന്‍ജിനീയറിങ്ങില്‍ പ്രാഗല്‍ഭ്യം നേടിയ ജെറ്റ് ഡെമോളിഷന്‍സ് പ്രതിനിധി ജോ ബ്രിങ്മാന്‍ പറഞ്ഞു.
പൊളിക്കുന്നതിന് മുന്‍പായി കെട്ടിടത്തിന്റെ രൂപരേഖയും ഘടനയും വിശദമായി പരിശോധിക്കും. സമീപ പ്രദേശത്ത് അനുഭവപ്പെടുന്ന പ്രകമ്പനങ്ങള്‍ പരാമവധി കുറയ്ക്കും. മുനിസിപ്പാലിറ്റി, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, സമീപവാസികള്‍ തുടങ്ങിയ എല്ലാവരുടെയും സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതില്‍ 28 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ജെറ്റ് ഡെമോളിഷന്‍ കമ്പനിക്കുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."