കൂടത്തായി കൊലപാതക പരമ്പര: രണ്ടാം ഭര്‍ത്താവിനേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി മൊഴി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര പ്രതി ജോളി രണ്ടാം ഭര്‍ത്താവിനേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് മൊഴി നല്കി. മൂന്നാം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണെയാണ് ഇവര്‍ വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. ജോണ്‍സന്റെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായും മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിലിയെ കൊലപ്പെടുത്താന്‍ ഷാജു സഹായിച്ചിരുന്നെന്നും ജോളി മൊഴി നല്കി. പാളിപ്പോയ രണ്ടു ശ്രമങ്ങള്‍ക്കും ഷാജുവിന്റെ സഹായമുണ്ടായിരുന്നു.
പൊന്നാമറ്റം വീട്ടില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ പൊടി സയനൈഡ് ആണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. പൊടി പരിശോധനക്ക് അയക്കും.
അതിനിടെ ഡി.ജി.പി ലോക്നാഥ് ബെഹ്റ പൊന്നാമറ്റത്തെ വീട്ടിലെത്തി.
വ്യാജഒസ്യത്ത് തയ്യാറാക്കിയതില്‍ ജോളിക്കെതിരായ റിപ്പോര്‍ട്ട് മുക്കിയതായി സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."