HOME
DETAILS
MAL
വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി
backup
November 10 2018 | 06:11 AM
കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
2004 മുതല്‍ 2008 വരെ നടന്ന അഴിമതികളിലാണ് നടപടി. ഈ കാലയളവില്‍ മലബാര്‍ സിമന്റ്സില്‍ കരാറുകാരനായിരുന്നു രാധാകൃഷ്ണന്. മുംബൈയിലെ റീച്ചി ടെക് കമ്പനിയുടെ ഏജന്‍സിയായിരുന്ന രാധാകൃഷ്ണന് കമ്പനിയില്‍ നിന്ന് കൊണ്ടുവന്നിരുന്ന ചാക്ക് അമിതനിരക്കില് മലബാര്‍ സിമന്റ്സിന് നല്‍കിയെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.
കരാറിലൂടെ 23 കോടി രൂപയോളം നഷ്ടം സംഭവിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയത്. ഈ തുകയ്ക്കായാണ് വി.എം രാധാകൃഷ്ണനില്‍ നിന്നും സ്വത്തുക്കള്‍ എന്‍ഫോഴ്മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."