ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി; പെണ്‍കുട്ടിയ്ക്ക് നുണപരിശോധന
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ കോടതി നിര്‍ദ്ദേശം. അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് തിരുവനന്തപുരം പോക്സോ കോടതി പെണ്‍കുട്ടിയെ നുണപരിശോധനയും ബ്രെയ്ന്‍ മാപ്പിങിനും വിധേയയാക്കാന്‍ അനുമതി നല്‍കിയത്. ഈ മാസം 22ന് യുവതിയോട് നേരിട്ടു ഹാജരാവാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും നടപടി സ്വീകരിക്കുക.
അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഗംഗേശാനന്ദയ്ക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചു. യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താൻ മുറിക്കുകയായിരുന്നുവെന്നാണ് കേസിൽ ആദ്യം പെണ്‍കുട്ടി മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് പെണ്‍കുട്ടിയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തിലും ഫോണ്‍ സംഭാഷണത്തിലും ഇതിന് വിരുദ്ധമായാണ് പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."