മന്ത്രിക്കെതിരേ മലപ്പുറത്ത് കനത്ത പ്രതിഷേധം
മലപ്പുറം: ബന്ധുനിയമനത്തില്‍ കുരുങ്ങിയ മന്ത്രി കെ.ടി ജലീലിനെ ജന്മനാട് ഇന്നലെ വരവേറ്റത്് കരിങ്കൊടിയും ചീമുട്ടയുമായി.
രാവിലെ മുതല്‍ വൈകിട്ടുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊതു പരിപാടികളില്‍ പങ്കെടുത്ത മന്ത്രിക്ക് മുഴുവന്‍ കേന്ദ്രങ്ങളിലും പ്രതിഷേധമേല്‍ക്കേണ്ടിവന്നു.
മലപ്പുറം ബസ് സ്റ്റാന്‍ഡ് ഹാളില്‍ നടന്ന ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരാണ് വഴിതടഞ്ഞത്്. ഇരുനൂറോളം പ്രവര്‍ത്തകര്‍ കാര്‍വളഞ്ഞ് മുദ്രാവാക്യം വിളിച്ചു, കരിങ്കൊടി കാട്ടി. കൊണ്ടോട്ടിയിലായിരുന്നു ഇന്നലെ മന്ത്രിയുടെ ജില്ലയിലെ ആദ്യപരിപാടി. വൈദ്യര്‍ അക്കാദമിയിലെ പരിപാടിക്കെത്തിയ മന്ത്രിയെ കരിങ്കൊടി കാട്ടാനെത്തിയ 21 പേരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജില്ലാ ആസ്ഥാനത്തിനു പുറമെ തിരൂരിലെ വിവിധ കേന്ദ്രങ്ങളിലും കനത്ത പ്രതിഷേധമാണ് മന്ത്രി നേരിട്ടത്.
പലയിടങ്ങളിലും കരിങ്കൊടി പ്രതിഷേധം നേരിട്ട മന്ത്രിയുടെ വാഹനത്തിനു നേരെ ചീമുട്ടയേറും ഉണ്ടായി. നൂറുകണക്കിനു പൊലിസുകാരാണ് ഓരോ കേന്ദ്രങ്ങളിലും പ്രതിഷേധക്കാരെ നേരിട്ടത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."