കലക്ടറുടെയും ഹജ്ജ് കമ്മിറ്റിയുടെയും ചുമലില്‍ ചാര്‍ത്തി മന്ത്രി കൈ കഴുകുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ ഹജ്ജ് ഓഫിസിലെ അനധികൃത നിമയനം ഹജ്ജ് കമ്മിറ്റിയുടെ ചുമലില്‍ ചാര്‍ത്തി ഹജ്ജ് കാര്യമന്ത്രി ഡോ.കെ.ടി.ജലീല്‍ കൈ കഴുകുന്നു. ഹജ്ജ് ഹൗസിലെ നിയമനം സംബന്ധിച്ച് മന്ത്രിയോടല്ല ഹജ്ജ് സെക്രട്ടറിയോടും ഹജ്ജ് കമ്മിറ്റിയോടുമാണ് ചോദിക്കേണ്ടതെന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രിയുടെ പ്രതികരണം.മലപ്പുറം ജില്ലാ കലക്ടറാണ് സംസ്ഥാന ഹജ്ജ് കാര്യവകുപ്പ് സെക്രട്ടറിയുടെ ചുമതലയിലുളളത്.
കലക്ടറുടെ പ്രൊസീഡിങ്‌സിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹജ്ജ് ഹൗസില്‍ നിയമനം നടക്കുകയുളളൂവെന്നും കലക്ടര്‍ നിയമിച്ചെങ്കില്‍ മാത്രമെ അവിടെ ആളെ നിയമിക്കാന്‍ പറ്റൂവെന്നും മന്ത്രി ഇന്നലെ തുറന്നടിച്ചു.ആയതിനാല്‍ ഈ വിഷയം കലക്ടറോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.ഇതോടെ വകുപ്പ് മന്ത്രിയറിയാതെയാണ് വനിതയെ താല്‍ക്കാലികമായി നിയമിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു.ഹജ്ജ് ഹൗസിലെ സ്ഥിരം തസ്തികയിലേക്ക് ഡെപ്യൂട്ടേഷനില്‍ വന്ന രണ്ട് ജീവനക്കാര്‍ മാതൃവകുപ്പിലേക്ക് തിരികെ പോയിരുന്നു.ഇതിന് പകരം ഒരാളെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചു.
രണ്ടാമത്തെയാള്‍ക്ക് പകരം താല്‍ക്കാലിക നിയമനം നടത്തുകയാണ് ചെയ്തത്.മറ്റു സര്‍ക്കാര്‍ വകുപ്പില്‍ നിന്നുളളവരുടെ ഡെപ്യൂട്ടേഷനില്‍ അപേക്ഷകള്‍ വന്നിട്ടും നടപടിക്രമം പാലിക്കാതെ വനിതക്ക് താല്‍ക്കാലിക നിയമനം നല്‍കുകയായിരുന്നു.
ഇവര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഹജ്ജ് ഹൗസില്‍ ജോലി ചെയ്യുന്നുമുണ്ട്.മന്ത്രി കെ.ടി ജലീലിന്റെ കീഴില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നേരത്തെ രണ്ടുതവണ താല്‍ക്കാലിക നിയമനം നേടിയ സ്ത്രീയാണിവര്‍.
മുന്‍ ഹജ്ജ് കമ്മിറ്റിയുടെ കാലത്താണ് കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ സ്ഥിരം തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തിയത്.മറ്റൊരു വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥന്‍ വരുന്നതുവരെയാണ് താല്‍ക്കാലിക നിയമനമെന്നായിരുന്നു അന്നത്തെ ഹജ്ജ് യോഗത്തില്‍ പറഞ്ഞിരുന്നത്.എന്നാല്‍ സമയപരിധി കഴിഞ്ഞതിന് ശേഷവും ജോലിയില്‍ ഇവര്‍ ഇപ്പോഴും തുടരുന്നു.
ന്യൂനപക്ഷ വകുപ്പില്‍ തിരുവനന്തപുരത്ത് താല്‍ക്കാലിക ജോലി ലഭിച്ച ഇവര്‍ ദിവസങ്ങള്‍ക്കകം ഹജ്ജ് ഹൗസില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ ഹജ്ജ്ഹൗസില്‍ തുടരുന്നതെന്ന് മുന്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ അടക്കം ആവര്‍ത്തിക്കുമ്പോഴാണ് നിയമനത്തില്‍ നിന്ന് മന്ത്രി കലക്ടറുടേയും ഹജ്ജ് കമ്മിറ്റിയുടെയും പേര് പറഞ്ഞ് കൈ കഴുകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."