HOME
DETAILS

അടുത്തവര്‍ഷത്തെ പാഠപുസ്തക വിതരണം ഏപ്രിലില്‍

  
backup
November 10 2018 | 18:11 PM

%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d


മലപ്പുറം: സ്‌കൂളുകള്‍ മധ്യവേനലവധിക്ക് പൂട്ടുന്നതിനുമുന്‍പേ അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി വിതരണം പൂര്‍ത്തിയാക്കാനുള്ള സമഗ്രപദ്ധതിക്ക് ടെക്സ്റ്റ് ബുക്ക് ഓഫിസ്, കെ.ബി.പി.എസ്, കൈറ്റ് എന്നിവ സംയുക്തമായി രൂപം നല്‍കി. പത്താംക്ലാസ് ഒഴികെ ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള പാഠപുസ്തകങ്ങള്‍ 60 പേജിനു മുകളിലാണെങ്കില്‍ മൂന്ന് വാള്യങ്ങളിലായി അച്ചടിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ഒന്നാം വാള്യം പാഠപുസ്തകങ്ങള്‍ 2019 ഏപ്രില്‍ 15നകവും രണ്ടാംവാള്യം ഓഗസ്റ്റ് 31നകവും മൂന്നാംവാള്യം ഒക്ടോബര്‍ 31ന് മുന്‍പായും വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷത്തെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റിങ് നാളെമുതല്‍ ആരംഭിക്കും. കൈറ്റിന്റെ (പഴയ ഐ.ടി അറ്റ് സ്‌കൂള്‍) വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി മൂന്നുവാള്യങ്ങളും 27നകം ഒറ്റത്തവണ ഇന്‍ഡന്റ് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിനേക്കാള്‍ അധികം പുസ്തകം പിന്നീട് ആവശ്യമായി വന്നാല്‍ ഇതിനായി 2019 ജൂണില്‍ വീണ്ടും പ്രത്യേക സമയം നല്‍കും. 27നകം ഇന്‍ഡന്റ് ചെയ്യാത്ത പ്രഥമാധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഒന്‍പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുള്ളതിനാല്‍ ഇന്‍ഡന്റിങ് സമയത്ത് കൃത്യമായ എണ്ണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് കൃത്യസമയത്ത് പാഠപുസ്തകം ലഭിക്കുമ്പോള്‍ അംഗീകാരമുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പുസ്തകം ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. ഇതുപരിഹരിക്കാന്‍ അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, നവോദയ സ്‌കൂളുകള്‍ തങ്ങള്‍ക്ക് ആവശ്യമായ പുസ്തകങ്ങളുടെ ഇന്‍ഡന്റിങ്ങും ഈഘട്ടത്തില്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago