ഇനി വിശുദ്ധ മറിയം ത്രേസ്യ
വത്തിക്കാന്‍ സിറ്റി: ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള നാലാമത്തെ വിശുദ്ധയാണ് മറിയം ത്രേസ്യ. അഞ്ചുപേരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരാണു മറ്റു നാലുപേര്‍.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നടന്ന ശുശ്രൂഷയില്‍ വച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നാമകരണം നിര്‍വഹിച്ചത്. വിശുദ്ധരായി ഉയര്‍ത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാര് സഹ കാര്‍മികരായി. മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടനാണ് സഹകാര്‍മികനായത്.
പുണ്യമുഹൂര്ത്തിനു സാക്ഷിയാകാന്‍ കേരളത്തില്‍ നിന്ന് സന്യസ്തരും വിശ്വാസികളും അടക്കം നിരവധിപേര്‍ റോമിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."