എന്‍ജിനീയറിങ്: റാങ്കിന്റെ സ്വര്‍ണത്തിളക്കത്തില്‍ കോട്ടയം
കോട്ടയം: എന്‍ജിനീയറിങ്് പ്രവേശന പരീക്ഷയില്‍ റാങ്കിന്റെ സ്വര്‍ണത്തിളക്കത്തില്‍ കോട്ടയം ജില്ല. രണ്ടാം റാങ്ക് നേടിയ വേദാന്ത്, നാലാമന്‍ ആനന്ദ് ജോര്‍ജ് എന്നിവര്‍ പാലാ 'ബ്രില്ല്യന്റി'ല്‍ എന്‍ട്രന്‍സ് പരിശീലനം നേടിയവരാണ്. കോട്ടയം കളത്തിപ്പടി ബ്ലൂബെല്‍ അപ്പാര്‍ട്‌മെന്റ്‌സില്‍ താമസക്കാരായ ബി പ്രകാശ്കുമാറിന്റെയും ഷീബയുടെയും മകനാണ് വേദാന്ത്. അഛന്‍ പ്രകാശ്കുമാര്‍ എം ജി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ പ്രൊഫസറും അമ്മ ഷീബ ജില്ലാ സൈനിക് വെല്‍ഫെയര്‍ ഓഫീസറാണ്. റാങ്ക് പ്രതീക്ഷിച്ചിരുന്നെന്നും രണ്ടാം സ്ഥാനം ആയതില്‍ നിരാശയില്ലെന്നും വേദാന്ത് പ്രതികരിച്ചു.
നാലാം റാങ്കുകാരന്‍ ആനന്ദ് പാലാ ചാവറ എച്ച്.എസ് എസിലാണ് പ്ലസ്ടു പഠനം പൂര്‍ത്തീകരിച്ചത്. മദ്രാസ് ഐ ഐ ഐ ടിയില്‍ ചേര്‍ന്ന് എന്‍ജിനിയറിങ് പഠിക്കാനാണ് ആഗ്രഹം. പാലാ കിഴതടിയൂര്‍ മുതുകാട്ടില്‍ എ വി ജോര്‍ജിന്റെയും ഡാലിയുടെയും മകനാണ് ആനന്ദ്. ആനന്ദിന്റെ സഹോദരി അന്ന തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഗസ്റ്റ് അധ്യാപികയാണ്. ഇതുകൂടാതെ കോട്ടയം ജവഹര്‍ നവോദയയില്‍ നിന്നും നാല് വിദ്യാര്‍ത്ഥികളും റാങ്ക് ജേതാക്കളായി .ഇവിടെ നാല് ഇതരസംസ്ഥാനക്കാരാണ് റാ്ങ്ക് നേടിയത്. മൂന്നാം റാങ്ക് നേടിയ അഭിലാഷ് ഘാര്‍, ആറാം റാങ്ക് നേടിയ പ്രശാന്ത് സിസോദിയ, 10-ാം റാങ്ക് നേടിയ സത്യബ്രത നായിക്, ഫാര്‍മസിയില്‍ രണ്ടാം റാങ്ക് നേടിയ സുദീപ് മാജി എന്നിവരാണ് ജവഹര്‍ നവോദയയ്ക്ക് റാങ്ക് നേടിക്കൊടുത്ത ഇതര സംസ്ഥാനക്കാര്‍.
ഈരാറ്റുപേട്ട : എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ എസ്.ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി നാടിനഭിമാനമായി മാറിയിരിക്കുകയാണ് മേലുകാവ് പുത്തന്‍പറമ്പില്‍ ജോര്‍ജ് സി എബ്രാഹമിന്റെയും ഗ്രേസിയുടെയും മകന്‍ ജിബിന്‍ ജോര്‍ജ്. ഈ കുടുംബത്തില്‍ റാങ്കെന്നത് പുതുമയുള്ള ഒരു കാര്യമല്ല. ജിബിന്റെ സഹോദരന്‍ ബിവിന്‍ 2008ലെ കേരള എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരിന്നു.പാലാ 'ബ്രില്ല്യന്റി'ലാണ് ജിബിന്‍ എന്‍ട്രന്‍സ് പരിശീലനം നേടിയത്. റാങ്ക് നേടണമെന്ന ലക്ഷ്യം തുടക്കം മുതല്‍ മനസില്‍ ഉണ്ടായിരുന്നെന്നും അഛനും അമ്മയും നല്ല പിന്തുണയാണ് നല്‍കിയതെന്നും ജിബിന്‍ പറയുന്നു. മെക്കാനിക്കല്‍ എന്‍ജിനിയറാകാനാണ് ജിബിന്റെ താല്‍പര്യം.
മുട്ടം ശന്താല്‍ജ്യോതി പബ്ലിക് സ്‌കൂളിലാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. അഛന്‍ ജോര്‍ജ് കൂത്താട്ടുകളും കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനാണ്. അമ്മ ഗ്രേസി തൊടുപുഴ ബി എസ് എന്‍ എല്‍ ജീവനക്കാരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."