HOME
DETAILS
MAL
കായംകുളം സ്വകാര്യ ബസ് സ്റ്റാന്‍ഡ്: സമരം സംഘടിപ്പിക്കുന്നു
backup
November 11 2018 | 03:11 AM
കായംകുളം: ടൗണിന്റെ സമഗ്ര വികസനത്തിന് ഏറ്റവും അനിവാര്യമായ സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മാസ്റ്റര്‍ പ്ലാന്‍ നിര്‍ദേശിച്ച സ്ഥലത്തു സ്ഥാപിക്കുന്നതിനാവശ്യമായ പ്രക്ഷോഭസമരങ്ങളും നിയമ പോരാട്ടങ്ങളും യു.ഡി.എഫ് സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു.
കായംകുളം പാര്‍ക്ക് മൈതാനിയില്‍ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബസ് സ്റ്റാന്‍ഡ് പദ്ധതി അട്ടിമറിച്ചു പ്രവാസി മുതലാളിക്ക് ഷോപ്പിങ് മാള്‍ പണിയാന്‍ അവസരം ഒരുക്കാന്‍ വ്യാജ തീരുമാനങ്ങള്‍ നഗരസഭാ മിനിട്സില്‍ എഴുതി ചേര്‍ത്തത് കോടികള്‍ കൈപ്പറ്റിയത് കൊണ്ടാണ്. ഗുരുതരമായ അഴിമതിയാണ് പദ്ധതി അട്ടിമറിക്കുന്നതിന് പിന്നിലുള്ളതെന്നും അദ്ദേഹംപറഞ്ഞു.. ഇര്‍ഷാദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."