ഇറോം ഷര്‍മിളയ്ക്ക് തീവ്രവാദ ഭീഷണി
ഇംഫാല്‍: ഇറോം ഷര്‍മിളയ്ക്ക് തീവ്രവാദികളുടെ ഭീഷണി. അഫ്സ്പ (പ്രത്യേക സൈനികാധികാര നിയമം) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷം നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കുകയും രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്ത ഷര്‍മിളയ്ക്കാണ് മണിപ്പൂര്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിയുള്ളത്. രാഷ്ട്രീയ പ്രവേശന തീരുമാനവും മണിപ്പൂരിന് പുറത്തുനിന്നുള്ള കാമുകനെ വിവാഹം കഴിക്കാനുള്ള തീരുമാനവും മാറ്റണമെന്നാണ് തീവ്രവാദികള്‍ പറയുന്നത്.
കാംഗ്ലിപാക് എന്ന സംഘടനയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മണിപ്പൂരിന്റെ പ്രാചീനമായ പേരാണ് കാംഗ്ലിപാക്. കാംഗ്ലി യവോള്‍ കന്ന ഗ്രൂപ്പ് എന്ന സംഘടനയും ആവശ്യവുമായി രംഗത്തുണ്ട്.
പോരാട്ടം ഉപേക്ഷിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ മുന്‍ നേതാക്കളില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഷര്‍മിളയ്ക്ക് കാംഗ്ലിപാക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശര്‍മിള നിരാഹാരം തുടരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് വംശജനായ ഗോവക്കാരന് ഡെസ്മണ്ട് കോട്ടിനോയെന്ന കാമുകനെ ഷര്‍മിള വിവാഹം കഴിക്കുന്നതിനും തീവ്രവാദികള്‍ എതിരാണ്.
മണിപ്പൂരുകാരനല്ലാത്ത സാമൂഹ്യ പ്രവര്‍ത്തകനെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും ഇയാള്‍ തങ്ങളുടെ സമരത്തെ അനുകൂലിക്കില്ലെന്നുമാണ് തീവ്രവാദികളുടെ പക്ഷം. സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ഗൂഢാലോചന നടത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."