HOME
DETAILS
MAL
കഞ്ചാവുമായി യുവാവ് പിടിയില്‍
backup
June 20 2017 | 21:06 PM
സുല്‍ത്താന്‍ ബത്തേരി: ബസില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയില്‍. മലപ്പുറം പാണക്കാട് ആലങ്കോട് വീട്ടില്‍ ബിന്‍ഷാദ് (23) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നു 600 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്തുന്ന സ്വകാര്യബസില്‍ നിന്നാണ് ബിന്‍ഷാദിനെ പിടികൂടിയത്. ബാഗിനുള്ളില്‍ കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പരിശോധനക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാബു, പി. കുര്യന്, ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ രാജേഷ് കോമത്ത്, പി.എ ബഷീര്‍, സി.ഇ.ഒമാരായ പി.ആര് ജിനേഷ്, മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."