HOME
DETAILS

തിരൂരിലെ വികസനം വഴിമുട്ടിച്ചതിന് മാപ്പുപറയണമെന്ന് നേതാക്കള്‍

  
Web Desk
November 11 2018 | 05:11 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f

തിരൂര്‍: തിരൂരിലെ വികസനം വഴിമുട്ടിച്ചതിന് തിരൂര്‍ എം.എല്‍.എ സി. മമ്മൂട്ടി ജനങ്ങളോട് മാപ്പു പറയണമെന്ന് എല്‍.ഡി.എഫ്. തിരൂര്‍ മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ തിരൂര്‍ നഗരത്തിലെ മൂന്ന് പാലങ്ങളാണ് പ്രവൃത്തി പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലമെടുക്കാതെയാണ് കോടികള്‍ ചെലവഴിച്ച് താഴെപാലത്ത് പാലം പണിതത്.
റോഡിനായി സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് എം.എല്‍.എയോ സര്‍ക്കാരോ യാതൊരു ശ്രമവും നടത്തിയില്ലെന്നും എല്‍.ഡി.എഫ് തിരൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം യു.ഡി.എഫിന് ചെയ്യാത്തതാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വേഗത്തില്‍ നടപ്പിലാക്കുന്നത്. ഭൂവുടുയുമായി ചര്‍ച്ച നടത്തി റോഡിനായി 6 സെന്റ് ഭൂമി ഏറ്റെടുക്കാനാണ് നടപടിയായത്.
ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കേണ്ട എം.എല്‍.എ സമര പ്രഖ്യാപനം നടത്തി ഗള്‍ഫ് സന്ദര്‍ശനത്തിന് പോകുകയും ചെയ്തു. താഴെ പാലം പാലത്തിന് പുറമേ നഗരത്തിലെ ഓവര്‍ ബ്രിഡ്ജും തെക്കുമുറി ബൈപാസിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജും പാതിവഴിയില്‍ കിടക്കുകയാണ്.
ഈ പ്രവൃത്തികള്‍ക്കും എം എല്‍ എ എന്നനിലയില്‍ യാതൊരു വിധ മുന്‍കയ്യെടുക്കുന്നില്ലെന്നും എല്‍.ഡി.എഫ് നേതാക്കളായ അഡ്വ പി ഹംസക്കുട്ടി, പിമ്പുറത്ത് ശ്രീനിവാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  3 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  12 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  18 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  21 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  24 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  33 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago