HOME
DETAILS

ദിബേഷിന് താങ്ങായി മഹല്ല് കൂടെ നിന്നു

  
backup
November 11, 2018 | 5:23 AM

%e0%b4%a6%e0%b4%bf%e0%b4%ac%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d

കാളികാവ്: ഇതര സമുദായത്തില്‍പെട്ട യുവാവിന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ മതപ്രഭാഷവും പ്രതര്‍ഥനാ സദസും സംഘടിപ്പിച്ച മഹല്ല് കമ്മിറ്റി ചരിത്രം തിരുത്തി. രണ്ട് ലക്ഷം രൂപയാണ് ദിബേഷിന്റെ ചികിത്സക്കായി സമാഹരിച്ചത്. കല്ലാമൂലയില്‍ താമസിക്കുന്ന പുതിയത്ത് കറുപ്പന്റെ മകന്‍ ദിബേഷിന്റെ ചികിത്സക്കാണ് കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.
മഹല്ല് തുടങ്ങിവെച്ച മതപ്രഭാഷണ വേദിയില്‍ മുസ്‌ലിംസഹോദരങ്ങള്‍ ദിബേഷിന്റെ ചികിത്സക്കായി ചേര്‍ന്ന് നിന്നു. മതപ്രഭാഷണത്തിനും പ്രാര്‍ഥനാ സദസിലും പങ്കെടുക്കാന്‍ മഹല്ലിലെ ഇതര സാമുദായക്കാര്‍ പങ്കെടുത്തത് പരിപാടിക്ക് മാറ്റ് കൂട്ടി. മതം കാരുണ്യമാണ് എന്ന വിഷയത്തില്‍ ഫരീദ് റഹ്മാനി നടത്തിയ പ്രഭാഷണത്തില്‍ മനുഷ്യ സ്‌നേഹത്തിത്തിനു മുന്നില്‍ ഒന്നിക്കുവാന്‍ ആഹ്വാനം ചെയ്തു.
രണ്ട് ലക്ഷം രൂപ ദിബേഷിന്റെ ചികിത്സാ നിധിയിലേക്ക് രണ്ട് ദിവസത്തെ പരിപാടികൊണ്ട് നല്‍കാന്‍ കഴിയുമെന്ന് കല്ലാമൂല സബീലുല്‍ ഹുദാ ഭാരവാഹികള്‍ പറഞ്ഞു. മതപ്രഭാഷണ വേദിയില്‍ ലേലം ചെയ്യാനായി തേന്‍ എത്തിച്ച് കൊടുത്തതും ഇതരമതസ്ഥനാണെന്നതും ശ്രദ്ദേയമാണ്. കല്ലാമൂലയിലെ രാധയാണ് തേന്‍ നല്‍കിയത്. മതപ്രഭാഷണ വേദിയുടെ അനുഗ്രഹം നേടാനാന്ന് വിശ്വാസികള്‍ തേനുള്‍പ്പടെയുയുള്ള വസ്തുക്കള്‍ വാങ്ങിക്കറുള്ളത്. വിശ്വാസികള്‍ മാത്രമല്ല ഇതര മതസ്ഥരും തേന്‍ വാങ്ങിക്കാനായി മത്സരിച്ചതും സുമനസുകളുടെ നന്മ വിളിച്ചറിയിക്കുന്നതായി.
മഹല്ല് കമ്മിറ്റി തുടങ്ങി വെച്ച പ്രവര്‍ത്തനം സമൂഹം ഏറ്റെടുത്തതില്‍ അഭിമാനം ഉണ്ടെന്ന് മഹല്ല് ഖാസി കെ.വി സൈതലവി ബാഖവി പറഞ്ഞു. പ്രളയക്കെടുതിയില്‍നിന്നും കരകയറുന്നതിനു മുമ്പ് തന്നെയാണ് മതവും ജാതിയും നോക്കാതെ ദിബേഷിന്റെ ചികിത്സക്കായി കല്ലാമൂല ഗ്രാമം ഒറ്റക്കെട്ടായി നിന്നത്. മഹല്ല് പ്രസിഡന്റ് കെ മോയിന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. അസീസ് മുസ്‌ലിയാര്‍ മൂത്തേടം പ്രാര്‍ഥനാ സദസിന് നേതൃത്വം നല്‍കി. കെ.എച്ച് കോട്ടപ്പുഴ, പി.ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ സംസാരിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

എല്‍.ഡി.എഫിന്റെ വിവാദ ഭരണക്കാലം; തലസ്ഥാനത്ത് താമരയ്ക്ക് വളമായത് ഭരണവിരുദ്ധ വികാരം

Kerala
  •  3 days ago
No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  3 days ago
No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  4 days ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  4 days ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  4 days ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  4 days ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  4 days ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  4 days ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  4 days ago