HOME
DETAILS

കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥ, നിശ്ചയദാര്‍ഢ്യത്തിന്റെ കഥ പറയാന്‍ പ്രാഞ്ജല്‍ പാട്ടീല്‍ ഇനി തലസ്ഥാനത്ത്

  
backup
October 14, 2019 | 11:48 AM

first-blind-ias-officer-pranjan-patil-14-10-2019

 

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥ പറയാന്‍ പ്രാഞ്ജല്‍ പാട്ടീല്‍ ഇനി തിരുവനന്തപുരത്ത്. രാജ്യത്തെ ആദ്യ കാഴ്ച പരിമിതിയുള്ള വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയായ പ്രാഞ്ജല്‍ പാട്ടീല്‍ ഇന്ന് തിരുവനന്തപുരത്ത് സബ്കലക്ടറായി ചുമതലയേല്‍ക്കും. നേരത്തെ എറണാകുളത്ത് അസി. കലക്ടറായി (ട്രെയിനി) പ്രവര്‍ത്തിച്ചിരുന്ന പ്രാഞ്ജല്‍ പരിശീലനശേഷം മാസങ്ങള്‍ക്കു മുന്‍പ് മുസ്സൂറിയിലെ ലാല്‍ ബഹദൂര്‍ശാസ്ത്രി നാഷനല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് (എല്‍.ബി.എസ്.എന്‍.എ.എ) മടങ്ങിയിരുന്നു.
ആറാം വയസിലാണ് പരീക്ഷണത്തിന്റെ കരിനിഴല്‍ വീഴ്ത്തി കാഴ്ച ശക്തി നഷ്ടമായിത്തുടങ്ങിയത്. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ ജെ.എന്‍.യുവില്‍നിന്ന് ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രാഞ്ജല്‍ എം. ഫില്ലിനായി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് സിവില്‍ സര്‍വിസിനായി ശ്രമം തുടങ്ങിയത്. 2016ലെ ആദ്യശ്രമത്തില്‍ 773ാംറാങ്ക് നേടി. ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വിസ് വിഭാഗത്തില്‍ അവസരം ലഭിച്ചെങ്കിലും കാഴ്ചയില്ലെന്ന കാരണം പറഞ്ഞ് റെയില്‍വേ തഴഞ്ഞു. പിന്തിരിയാതെ നടത്തിയ അടുത്ത ശ്രമത്തില്‍ 124ാം റാങ്കോടെ പ്രാഞ്ജല്‍ രാജ്യത്തിന്റെ ഭരണ സര്‍വിസിലേക്ക് ചുവടുവച്ചു. സബ് കലക്ടറും തിരുവനന്തപുരം ആര്‍.ഡി.ഒയുമായി ഇന്ന് ചുമതലയേല്‍ക്കുന്ന പ്രാഞ്ജലിനെ ആര്‍.ഡി.ഒ ഓഫിസിലെ സീനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുമായി എന്‍.ടി.എ

National
  •  a month ago
No Image

ഈ കൈയിൽ എല്ലാം സേഫാണ് സർ! ചരിത്രത്തിലേക്ക് നടന്നുകയറി രോഹിത്

Cricket
  •  a month ago
No Image

'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം'; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളില്‍ മുന്നറിപ്പുമായി മില്‍മ

Kerala
  •  a month ago
No Image

ഇതിഹാസ താരം റൊണാൾഡീഞ്ഞോയെ വീഴ്ത്തി; ലോകകപ്പിൽ വിനീഷ്യസിന്റെ റെക്കോർഡ് വേട്ട തുടരുന്നു

Football
  •  a month ago
No Image

ദുബൈയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; പ്രീമിയം സാറ്റലൈറ്റ് ചാനലുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത സംഘത്തെ പിടികൂടി

uae
  •  a month ago
No Image

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണു; ജീവനക്കാരിക്ക് പരുക്ക്

Kerala
  •  a month ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ 1,078 ഏകദിന ചരിത്രത്തിൽ ആദ്യം; അഫ്ഗാൻ ടോപ് ഓർഡറിന്റെ തലയറുത്ത് പ്രസിദ്ധും രോഹിത്തും

Cricket
  •  a month ago
No Image

20 വര്‍ഷങ്ങള്‍, 128 സാക്ഷികള്‍; പവന്‍രാജെ നിംബാല്‍ക്കര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതേവിട്ടു

National
  •  a month ago
No Image

ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച സംഭവം; പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

Kerala
  •  a month ago
No Image

ഒരിക്കലും എഴുന്നേറ്റു നടക്കില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ തോറ്റു; ലോകകപ്പ് റെക്കോർഡുകൾ തകർത്ത് മൊറോക്കോയുടെ അത്ഭുത ബാലൻ

Football
  •  a month ago