മദ്യനയം നടപ്പിലാകുന്നതോടെ കേരളത്തില്‍ സമാധാനം തകരും: അഡ്വ. പി.എം സുരേഷ്ബാബു
പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം നടപ്പിലാകുന്നതോടെ കേരളം മദ്യത്തില്‍ മുങ്ങുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു. സംസ്ഥാനത്തെ വീടുകളില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നിലനില്‍ക്കുന്ന സമാധാനം ഇല്ലാതാക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേത്. മദ്യനയത്തിന് പിന്നിലെ അഴിമതി അധികം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ കടിയങ്ങാട് രാജീവ്ഗാന്ധി കമ്മ്യൂനിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യനയം നിലവില്‍ വരുന്ന ജൂലൈ ഒന്നിന് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ രാപ്പകല്‍ ഉപവാസം നടത്താന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഇതിന്റെ പ്രചാരണര്‍ഥം 29ന് വാഹനപ്രചാരണ ജാഥ നടത്തും. കണ്‍വന്‍ഷനില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷനായി. സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, പി വാസു, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, എന്‍.പി വിജയന്‍, പുതുക്കോട്ട് രവീന്ദ്രന്‍, ഇ.ടി സരീഷ്, കെ.വി രാഘവന്‍, തണ്ടോറ ഉമ്മര്‍, സത്യന്‍ കല്ലൂര്‍, ജിതേഷ് മുതുകാട്, ഇ.പി മുഹമ്മദ്, ഇ.ടി സത്യന്‍, പി.എം പ്രകാശന്‍,എന്‍ ചന്ദ്രന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."