HOME
DETAILS
MAL
വീടിന്റ വാതില്‍ കുത്തിപ്പൊളിച്ച് 1.20 ലക്ഷം കവര്‍ന്നു
backup
November 11 2018 | 06:11 AM
കോഴിക്കോട്: പട്ടാപകല്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം. ഇന്നലെ രാവിലെ 11 നാണ് എരഞ്ഞിക്കലില്‍ അടച്ചിട്ട വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അലമാരയില്‍നിന്ന് 1,20,000 രൂപ കവര്‍ന്നത്. എരഞ്ഞിക്കല്‍ ഗുല്സിത്താല് ഹൗസില്‍ മുഹമ്മദ് അഫ്താബിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്.
അഫ്താബും ഭാര്യയും വസ്ത്രങ്ങള്‍ വാങ്ങുന്നതിനായി നഗരത്തില്‍ പോയ സമയത്താണു സംഭവം. ഇന്നലെ രാവിലെ 11.15 നാണു വീട്ടുകാര്‍ പുറത്തുപോയത്.
ഉച്ചയ്ക്ക് 12 ഓടെ വീടിന്റെ വാതില്‍ തകര്‍ന്നുകിടക്കുന്നത് കണ്ട തെങ്ങുകയറ്റ തൊഴിലാളി സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. സംഭവത്തില്‍ എലത്തൂര്‍ പൊലിസ് കേസെടുത്തു. എസ്.ഐ ടി.വി ധനഞ്ജയ ദാസിന്റെയും എ.എസ്.ഐ ടി. രാമചന്ദ്രന്റെയും നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."