HOME
DETAILS
MAL
കനത്ത മഴ വീണ്ടും; സഊദി വെള്ളക്കെട്ടിൽ, കനത്ത നാശ നഷ്‌ടം
backup
November 11 2018 | 07:11 AM
റിയാദ്: കഴിഞ്ഞയാഴ്ച്ച മുതൽ ആരംഭിച്ച മഴക്ക് അൽപ്പം ശമനം ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴ സഊദിയുടെ വിവിധ ഭാഗങ്ങളെ വെള്ളത്തിൽ മുക്കി. മധ്യ പ്രവിശ്യയായ റിയാദിലും ജിദ്ദ, മക്ക, കിഴക്കൻ പ്രവിശ്യ, വടക്കൻ പ്രവിശ്യകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്‌തത്. തലസ്ഥാന നഗരിയായ റിയാദിൽ വെള്ളിയാഴ്ച്ച പെയ്‌ത മഴയിൽ വൻ നാശ നഷ്ടമാണ് ഉണ്ടായത്. വിവിധ സ്ഥലങ്ങളിൽ മലവെള്ളപ്പാച്ചിലിൽ വാഹനങ്ങളും മറ്റും ഒലിച്ചു പോകുകയോ പൂർണ്ണമായും മുങ്ങി നശിക്കുകയോ ചെയ്‌തു. റോഡുകളും അടിപ്പാതകളും പ്രധാന ബൈപ്പാസ് റോഡുകളും വെള്ളത്തിൽ പൂർണ്ണമായും മുങ്ങിയതോടെ ഗതാഗതവും താറുമാറായി.
റിയാദിലെ പ്രളയത്തില്‍ കുടുങ്ങിയ 93 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് റിയാദിലും പരിസരപ്രദേശങ്ങളിലും മഴ പെയ്‌തത്. മധ്യ പ്രവിശ്യയിലെ ശക്തമായ മഴക്കിടെ ഗതാഗത തടസ്സമുണ്ടായി. മക്കയിലും ശക്തമായ മഴയാണുണ്ടായത്. ഇവിടങ്ങളിലെ മലമുകളിൽ നിന്ന്നും വെള്ളം കുത്തനെ ഒഴുകിയെത്തിയത് റോഡുകൾ ഒലിച്ചു പോകാനും താഴ്വാരകളിലെ ഒഴുക്ക് ശക്തമാക്കാനും കാരണമായി. ചിലയിടങ്ങളിൽ അപകടങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ജിദ്ദയിലും തുവലിലും വെള്ളിയാഴ്ച്ച രാത്രിയും കനത്ത മഴയാണ് ഉണ്ടായത്. മഴ വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."